ലോക്‌സഭ തിരഞ്ഞെടുപ്പ്: 4-ാം ഘട്ടത്തിലെ 28% സ്ഥാനാര്‍ഥികളും കോടീശ്വരന്മാര്‍

  • നാലാം ഘട്ടത്തില്‍ മത്സര രംഗത്തുള്ള 1717 സ്ഥാനാര്‍ഥികളില്‍ 476 പേരും കോടീശ്വരന്മാര്‍
  • എട്ട് ശതമാനം പേര്‍ 2 കോടിക്കും 5 കോടിക്കുമിടയില്‍ ആസ്തിയുള്ളവരാണ്
  • സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ടിഡിപിയുടെ ചന്ദ്രശേഖര്‍ പെമ്മാസാനക്കാണ്. 5,705 കോടി രൂപയാണ് ആസ്തി

Update: 2024-05-11 10:05 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ മത്സര രംഗത്തുള്ള 1717 സ്ഥാനാര്‍ഥികളില്‍ 476 പേരും കോടീശ്വരന്മാര്‍. ഏഴ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല.

1710 സ്ഥാനാര്‍ഥികളില്‍ 12 ശതമാനം പേര്‍ക്ക് അഞ്ച് കോടി രൂപയ്ക്കു മുകളില്‍ ആസ്തിയുള്ളവരാണെന്നു ഇലക്ഷന്‍ കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥികള്‍ അറിയിച്ചു.

എട്ട് ശതമാനം പേര്‍ 2 കോടിക്കും 5 കോടിക്കുമിടയില്‍ ആസ്തിയുള്ളവരാണ്.

18 ശതമാനം പേര്‍ക്ക് 50 ലക്ഷത്തിനും 2 കോടിക്കുമിടയില്‍ ആസ്തിയുണ്ട്.

37 ശതമാനം സ്ഥാനാര്‍ഥികളുടെ ആസ്തി 10 ലക്ഷത്തിനും താഴെയുമാണ്.

സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ടിഡിപിയുടെ ചന്ദ്രശേഖര്‍ പെമ്മാസാനക്കാണ്. 5,705 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് ജനവിധി തേടുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷെയ്ഖ ബഷീദിനാണ് ഏറ്റവും കൂടുതല്‍ വരുമാനം. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ വരുമാനമായി കാണിച്ചിരിക്കുന്നത് 28,63,66,000 രൂപയാണ്. ആന്ധ്രപ്രദേശിലെ രാജാംപേട്ടില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജെപി സ്ഥാനാര്‍ഥിയായ കൊണ്ട വിശ്വേശര്‍ റെഡ്ഢിയാണ്. 4,65,48,830 രൂപയാണ് റെഡ്ഢിയുടെ വരുമാനം. തെലങ്കാനയിലെ ഷെവല്ലയില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

മേയ് 13-നാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

Tags:    

Similar News