വെജിറ്റേറിയന്‍ ഭക്ഷണ വില വര്‍ധിച്ചു

  • ക്രിസിലിന്റെ റിപ്പോര്‍ട്ട് പ്രകാരം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില കുറഞ്ഞു
  • വെജ് താലിയുടെ വില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍നിന്ന് 10 ശതമാനം വര്‍ധിച്ചു.

Update: 2024-07-05 08:09 GMT

ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം കാരണം വെജിറ്റേറിയന്‍ താലിയുടെ ശരാശരി വില ജൂണില്‍ 10 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

എന്നിരുന്നാലും, ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനാലിസിസിന്റെ പ്രതിമാസ 'റൊട്ടി റൈസ് റേറ്റ്' റിപ്പോര്‍ട്ട് പ്രകാരം, ഇറച്ചിക്കോഴി വിലയിലെ ഇടിവ് ഒരു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില കുറയാന്‍ കാരണമായി.

റൊട്ടി, പച്ചക്കറികള്‍ (ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്), അരി, പരിപ്പ്, തൈര്, സാലഡ് എന്നിവ ഉള്‍പ്പെടുന്ന വെജ് താലിയുടെ വില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26.7 രൂപയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 29.4 രൂപയായി.

തക്കാളിയുടെ വിലയില്‍ 30 ശതമാനവും ഉരുളക്കിഴങ്ങിന് 59 ശതമാനവും ഉള്ളിയുടെ വില 46 ശതമാനവും വര്‍ധിച്ചതാണ് സസ്യാഹാര താലിയുടെ മൊത്തത്തിലുള്ള വില വര്‍ധനവിന് കാരണം.

ഉള്ളിയുടെ കാര്യത്തില്‍, റാബി വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ വരവ് കുറവായിരുന്നു. അതേസമയം മാര്‍ച്ചില്‍ അകാലമഴ കാരണം ഉരുളക്കിഴങ്ങ് വിളവ് കുറഞ്ഞു, റിപ്പോര്‍ട്ട് പറഞ്ഞു.

കര്‍ണാടകയിലെയും ആന്ധ്രയിലെയും തക്കാളി വളരുന്ന പ്രധാന പ്രദേശങ്ങളിലെ ഉയര്‍ന്ന താപനില കാരണം വിളവിന് തിരിച്ചടി നേരിട്ടു. വേനല്‍ക്കാല വിളകളിലെ വൈറസ് ബാധ കാരണവും തക്കാളിയുടെ വരവ് 35 ശതമാനം കുറയാന്‍ കാരണമായി.

കൂടാതെ, അരിയുടെ വിലയില്‍ 13 ശതമാനം വര്‍ധനയുണ്ടായി.

എല്ലാ ചേരുവകളും അടങ്ങിയതും പരിപ്പിന് പകരമായി ചിക്കന്‍ ഉപയോഗിക്കുന്നതുമായ നോണ്‍-വെജിറ്റേറിയന്‍ താലിയുടെ കാര്യത്തില്‍, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 60.5 രൂപയെ അപേക്ഷിച്ച് ജൂണില്‍ വില 58 രൂപയായി കുറഞ്ഞു. എന്നാല്‍ മെയ്മാസത്തില്‍ ഇതിന് 55.9 രൂപയായിരുന്നു വില.

ബ്രോയിലര്‍ വിലയില്‍ വര്‍ഷാവര്‍ഷം 14 ശതമാനം കുറവുണ്ടായതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമിത വിതരണവും കുറഞ്ഞ തീറ്റച്ചെലവും കാരണം നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News