മണ്‍സൂണ്‍ കാത്ത് റിസര്‍വോയറുകള്‍; സംഭരണികളില്‍ ജലനിരപ്പ് കുറയുന്നു

  • ജലനിരപ്പ് കുറഞ്ഞ സംസ്ഥാനങ്ങളില്‍ മുന്നില്‍ ആന്ധ്രപ്രദേശ്
  • മഴയുടെ വ്യതിയാനം കൃഷിയെയും ബാധിക്കുന്നു

Update: 2024-06-28 09:12 GMT

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യ വ്യാപകമായി ശക്തമായിട്ടില്ലാത്ത സാഹചര്യത്തില്‍ 19ശതമാനം മഴക്കുറവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ പ്രധാന 150 റിസര്‍വോയറുകളില്‍ സംഭരണനില ഈ ആഴ്ചയും ഇക്കാരണത്താല്‍ താഴ്ന്നു. തുടര്‍ച്ചയായി 38-ാം ആഴ്ചയാണ് ജലനിരപ്പ് താഴുന്നതെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ (ഇണഇ) ഡാറ്റ കാണിക്കുന്നു. പ്രധാന സംഭരണികളില്‍ ശേഷിയുടെ 20 ശതമാനം മാത്രമാണ് വെള്ളമുള്ളത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമേ സാധാരണ നിലയേക്കാള്‍ കൂടുതല്‍ സംഭരണമുള്ളൂ. സാധാരണ നിലയേക്കാള്‍ 78 ശതമാനം കുറവുള്ള ആന്ധ്രാപ്രദേശാണ് സാധാരണ സംഭരണശേഷിയില്‍ താഴെയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമത്. ബിഹാര്‍ സാധാരണ സംഭരണത്തേക്കാള്‍ 69 ശതമാനം കുറവാണ്, തമിഴ്നാട്ടില്‍ ഇത് 48 ശതമാനമാണ്.

ജലസംഭരണികളിലെ സംഭരണം താഴ്ന്നതും മഴ രണ്ട് ദിവസം നേരത്തെ പെയ്തതും ഖാരിഫ് വിതയ്ക്കല്‍ വൈകിപ്പിച്ചു. പ്രധാന വിളകളായ നെല്ല്, നാടന്‍ ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഇതുമൂലം പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണ്‍ 27 വരെ മണ്‍സൂണില്‍ 19 ശതമാനം കുറവുണ്ടായി.

തെക്കന്‍ മേഖലയില്‍ 16 ശതമാനം അധികമഴ ലഭിച്ചപ്പോള്‍ കിഴക്കന്‍ മേഖലയില്‍ 21 ശതമാനം കുറവുണ്ടെന്ന് ഐഎംഡി കണക്കുകള്‍ വ്യക്തമാക്കുന്നു. ഖാരിഫ് വിളകള്‍ക്ക് പ്രധാനമായ മധ്യ, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ യഥാക്രമം 22 ശതമാനവും 44 ശതമാനവും മഴ കുറവാണ്.

150 പ്രധാന സംഭരണികളില്‍ 138 എണ്ണത്തിലും സംഭരണശേഷി ശേഷിയുടെ 50 ശതമാനത്തില്‍ താഴെയാണ്. ഇതില്‍ 126ലെ നില 40 ശതമാനത്തില്‍ താഴെയാണ്.

Tags:    

Similar News