മുന്‍നിര കമ്പനികളുടെ മൂല്യം 1.40 ട്രില്യണ്‍ കുതിച്ചു
- ടിസിഎസിന്റെ എംക്യാപ് 67,477.33 കോടി ഉയര്‍ന്ന് 15,97,946.44 കോടി രൂപയായി
- ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 11,727.55 കോടി രൂപ ഉയര്‍ന്നു
- എന്നാല്‍ എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി
സെന്‍സെക്സ് ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കിയതോടെ, മൂല്യമുള്ള 10 കമ്പനികളില്‍ ഏഴിന്റയും വിപണിമൂല്യം 1,40,863.66 കോടി രൂപയായി ഉയര്‍ന്നു. ദലാല്‍ സ്ട്രീറ്റിലെ ആശാവഹമായ പ്രവണതയ്ക്ക് അനുസൃതമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും ഏറ്റവും വലിയ നേട്ടമുണ്ടാക്കി.
വെള്ളിയാഴ്ച നടന്ന ശക്തമായ റാലിയെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 730.93 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം (എംക്യാപ്) 67,477.33 കോടി രൂപ ഉയര്‍ന്ന് 15,97,946.44 കോടി രൂപയായി.
ഇന്‍ഫോസിസിന്റെ മൂല്യം 36,746.21 കോടി രൂപ ഉയര്‍ന്ന് 7,72,023.49 കോടി രൂപയായി.
ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 11,727.55 കോടി രൂപ ഉയര്‍ന്ന് 8,45,123.87 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 10,913.96 കോടി രൂപ ഉയര്‍ന്ന് 8,36,115.19 കോടി രൂപയായും ഉയര്‍ന്നു.
ഐടിസിയുടെ മൂല്യം 8,569.73 കോടി രൂപ ഉയര്‍ന്ന് 6,28,399.10 കോടി രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 5,311.4 കോടി രൂപ ഉയര്‍ന്ന് 20,00,076.41 കോടി രൂപയായും ഉയര്‍ന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 117.48 കോടി രൂപ കൂടി മൂല്യം 6,45,926.13 കോടി രൂപയിലെത്തിച്ചു.
എന്നിരുന്നാലും, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എംക്യാപ് 47,943.48 കോടി രൂപ ഇടിഞ്ഞ് 6,69,058.26 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 13,064 കോടി കുറഞ്ഞ് 12,43,441.53 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 10,486.42 കോടി രൂപ കുറഞ്ഞ് 7,25,080.10 കോടി രൂപയായും എത്തി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. പിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നിവയുണ്ട്.