ഫാനിന് സ്റ്റാര്‍ റേറ്റിംഗ്; ലോക്കര്‍, നമ്പര്‍ പ്ലേറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എന്‍പിഎസ്: നാളെ മുതല്‍ ചട്ടങ്ങള്‍ മാറും
നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന പല സാമ്പത്തിക ചട്ടങ്ങളിലും ജനുവരി ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ജിഎസ് ടി, എന്‍പിഎസ് അങ്ങനെ പലതും.
പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിനു പല പദ്ധതികളും തയ്യാറാക്കുമ്പോള്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന കാര്യങ്ങളെ കൂടി നാം പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന പല സാമ്പത്തിക ചട്ടങ്ങളിലും ജനുവരി ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ജിഎസ് ടി, എന്‍പിഎസ് അങ്ങനെ പലതും.
പുതിയ ബാങ്ക് ലോക്കര്‍ നിയമം
സ്വര്‍ണം പോലെ വിലപിടിച്ച വസ്തുക്കള്‍ സുരക്ഷിതമായി നാം സൂക്ഷിക്കുന്ന ഇടമാണ് ബാങ്ക് ലോക്കറുകള്‍. ഇതുമായി ബന്ധപ്പെട്ട കസ്റ്റമറുമായുള്ള കരാറുകള്‍ ജനുവരി ഒന്നോടെ പുതുക്കേണ്ടതുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറിയിപ്പനുസരിച്ച് അക്കൗണ്ടുടമകള്‍ ബാങ്ക് ലോക്കര്‍ എഗ്രിമെന്റ് ഡിസംബര്‍ 31 ന് മുമ്പ് പുതുക്കേണ്ടതുണ്ട്. മറ്റ് ബാങ്കുകള്‍ക്കും ഇത് ബാധകമായിരിക്കും.
ഹൈ സെക്യുരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ്
കേന്ദ്ര മോട്ടോര്‍ വാഹന നിയമമനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്കും ഹൈ സെക്യുരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (നമ്പര്‍ പ്ലേറ്റ് ) കളര്‍ കോഡ് എന്നിവ നിര്‍ബന്ധമാണ്. എച്ച്എസ്ആര്‍പിയും കളര്‍-കോഡുള്ള സ്റ്റിക്കറുകളും ഇല്ലാത്ത വാഹനങ്ങള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ഇരു ചക്ര വാഹനങ്ങള്‍ക്കുള്ള നമ്പര്‍ പ്ലേറ്റിന് 365 രൂപയും നാലു ചക്ര വാഹനങ്ങള്‍ക്ക് 600 രൂപ മുതല്‍ 1,100 രൂപയുമാണ് ഈ പിഴ. പല സംസ്ഥാനങ്ങളിലും പുതിയ നമ്പര്‍ പ്ലേറ്റ് വയ്ക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്.
റിവാഡ് പോയിന്റ് റെഡീം ചെയ്യാന്‍ മറക്കല്ലേ
പല ബാങ്കുകളും ജനുവരി ഒന്ന് മുതല്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ നല്‍കുന്ന റിവാര്‍ഡ് പോയിന്റ് സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിലവില്‍ ലഭ്യമായ റിവാര്‍ഡ് പോയിന്റുകള്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.
കാര്‍ വാങ്ങുന്നത് ചിലവേറിയേക്കാം
എം ജി മോട്ടോഴ്‌സ്, മാരുതി സുസൂക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബെന്‍സ്, ഓഡി, റെനോ എന്നി കമ്പനികളെല്ലാം ജനുവരി 1 മുതല്‍ അവരുടെ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജനുവരി രണ്ട് മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ടയും അവരുടെ വാഹനങ്ങളുടെ വില 30,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
എന്‍പിഎസ്സ് നിയന്ത്രണം
നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഭാഗികമായി തുക പിന്‍വലിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ലഭ്യമാകില്ലെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അറിയിച്ചു. ഈ മാറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും, കേന്ദ്ര സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ബാധകമാകും.
എന്നാല്‍ സര്‍ക്കാരിതര വരിക്കാര്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ എന്നിവര്‍ക്ക് സ്വയം പ്രഖ്യാപന പ്രക്രിയയിലൂടെ ഭാഗിക പിന്‍വലിക്കല്‍ സൗകര്യം തുടര്‍ന്നും ലഭ്യമാകും.
ആദായ നികുതി, ജിഎസ്ടി റിട്ടേണ്‍
വൈകിയ ആദായ നികുതി റിട്ടേണുകളും പുതുക്കിയവയും സമര്‍പ്പിക്കാവുന്ന അവസാന ദിനം ഇന്നാണ്. ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്. നാളെ മുതല്‍ പിഴ ഒടുക്കേണ്ടി വരും.
ഫാനുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ്
നിലവില്‍ ഫ്രിഡ്ജ്, എസി എന്നിവയ്ക്ക് ഊര്‍ജ ക്ഷമത വ്യക്തമാക്കുന്ന സ്റ്റാര്‍ റേറ്റിംഗ് നല്‍കി വരുന്നുണ്ട്. നാളെ മുതല്‍ ഇത് സീലിംഗ് ഫാനുകള്‍ക്കും കൂടി നിര്‍ബന്ധമാക്കും.