ഇന്ത്യയില്‍ ദാരിദ്ര്യ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു
  • ഉപഭോഗം ഉയര്‍ന്നതാണ് ദാരിദ്ര്യം കുറയാന്‍ കാരണം
  • ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഉപഭോഗം തമ്മിലുള്ള അന്തരത്തില്‍ കുറവ്

Update: 2025-01-03 11:33 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ദാരിദ്ര്യനിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഗ്രാമീണ ദാരിദ്ര്യ നിരക്ക് മുന്‍ വര്‍ഷത്തെ 7.2% ല്‍ നിന്ന് 4.86% ആയി കുറഞ്ഞു. നഗരത്തിലെ ദാരിദ്ര്യ നിരക്ക് 4.09% ആണ്. 2023 ല്‍ ഇത് 4.6% ആയിരുന്നു. ഈ പ്രവണതകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മൊത്തത്തിലുള്ള ദാരിദ്ര്യ നിരക്ക് ഇപ്പോള്‍ 4% മുതല്‍ 4.5% വരെയാണെന്നാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈയ്യെത്തും ദൂരാത്താണെന്ന് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഉപഭോഗം തമ്മിലുള്ള അന്തരത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസ ആളോഹരി ഉപഭോഗച്ചെലവിലെ (എംപിസിഇ) അന്തരം ഗണ്യമായി കുറഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ 69.7% ആണ്. 2009-10 ലെ 88.2% ല്‍ നിന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി.

ഈ പുരോഗതിക്ക് മുഖ്യ കാരണം ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍ (ഡിബിടികള്‍), മെച്ചപ്പെട്ട ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, ഗ്രാമീണ ജീവിതത്തിന്റെ മൊത്തത്തിലുള്ള മുന്നേറ്റങ്ങള്‍ എന്നിവയാണ്.

ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗ്രാമീണ-നഗര ഉപഭോഗ വിടവ് കുറയ്ക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നു. താഴ്ന്ന വരുമാന വിഭാഗങ്ങള്‍ക്കിടയിലെ ഉപഭോഗ രീതികളെക്കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ഈ വിഭാഗങ്ങളിലെ 60% വ്യക്തികള്‍ക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഉപഭോഗം.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ദാരിദ്ര്യനിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ദാരിദ്ര്യം മുന്‍ വര്‍ഷത്തെ 7.2% ല്‍ നിന്ന് 4.86% ആയി കുറഞ്ഞു. അതേസമയം നഗര ദാരിദ്ര്യം 4.09% ആണ്. 2023 സാമ്പത്തിക വര്‍ഷം ഇത് 4.6% ആയിരുന്നു. ഈ പ്രവണതകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മൊത്തത്തിലുള്ള ദാരിദ്ര്യ നിരക്ക് ഇപ്പോള്‍ 4% മുതല്‍ 4.5% വരെയാണെന്നാണ്.

Tags:    

Similar News