സേവന മേഖലയുടെ വളർച്ചയിൽ നേരിയ കുറവ്
പി എം ഐ ബിസിനസ് ആക്ടിവിറ്റി ഇൻഡക്സ് ജനുവരിയിൽ 57.2 പോയിന്റ്
ഡെൽഹി: ഇന്ത്യയിലെ സേവന മേഖല ജനുവരിയിൽ അതിന്റെ ഉൽപ്പാദനത്തിലും, വിൽപ്പനയിലും നേരിയ വളർച്ചമാത്രം കാണിച്ചതിനാൽ, മേഖല ആ മാസം കാര്യമായ വളർച്ച രേഖപ്പെടുത്തിയില്ല.
സേവന ദാതാക്കൾക്കു മേഖലയുടെ വളർച്ചയിൽ അത്ര പ്രതീക്ഷ ഇല്ലാത്തതിനാൽ, മേഖലയിലെ തൊഴിൽ അവസരങ്ങളുടെ വളർച്ചയെ അത് ബാധിക്കുമെന്ന് ഒരു എസ് ആൻഡ് പി സർവ്വേ പറയുന്നു.
സേവന മേഖലയുടെ വളർച്ച കാലാകാലങ്ങളിൽ പുന:പരിശോധിക്കുന്ന എസ് & പി ഗ്ലോബൽ ഇന്ത്യ സർവീസസ് പി എം ഐ ബിസിനസ് ആക്ടിവിറ്റി ഇൻഡക്സ് ജനുവരിയിൽ, ഡിസംബറിലെ 58 . 5 ൽ നിന്ന് 57 . 2 ലേക്ക് വീണു. എന്നിരുന്നാലും, ഇത് ദീർഘകാല ശരാശരി ആയ 53 . 5 പോയിന്റിന് മുകളിലാണ്.
പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ)യിൽ 50-ന് മുകളിലുള്ള അക്കം വിപുലീകരണത്തെ അർത്ഥമാക്കുന്നു, അതേസമയം 50-ൽ താഴെയുള്ള സ്കോർ ഇടിവിനെ സൂചിപ്പിക്കുന്നു.
സേവന മേഖലയിലുടനീളമുള്ള വളർച്ചയ്ക്ക് വർഷത്തിന്റെ തുടക്കത്തിൽ കുറച്ച് വേഗത നഷ്ടപ്പെട്ടതായി എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.