ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ധനസഹായം
- കിഴക്കന്‍ പ്രവിശ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2371 ദശലക്ഷം രൂപയാണ് ഇന്ത്യ നല്‍കുക
- വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക മേഖല എന്നിവയിലെ 33 പദ്ധതികള്‍ക്കായി തുക വിനിയോഗിക്കും
ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 2371 ദശലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഇന്ത്യ ധനസഹായം നല്‍കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടാന്‍ ഇത് സഹായകമാകുമെന്നും റിപ്പോര്‍ട്ട്.
കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക മേഖലകളിലെ 33 വികസന പദ്ധതികള്‍ക്കായാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് 2,371 ദശലക്ഷം രൂപ നല്‍കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക വികസനവും ഉഭയകക്ഷി ബന്ധവും വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ശ്രീലങ്കന്‍ കാബിനറ്റ് വക്താവും ആരോഗ്യമന്ത്രിയുമായ നളിന്ദ ജയതിസ്സ പറഞ്ഞു.
വിദ്യാഭ്യാസത്തിന് 315 ദശലക്ഷവും ആാേരാഗ്യത്തിന് 780 ദശലക്ഷവും കൃഷിക്ക് 620 ദശലക്ഷവും ഇന്ത്യ നല്‍കും. അടിസ്ഥാന സൗകര്യ വികസനം, വളര്‍ച്ച, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കല്‍ എന്നിവയും പദ്ധതി വഴി ലക്ഷ്യമിടുന്നു.