വ്യാപാര തടസങ്ങള്‍ പരിഹരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ

  • താരിഫ് ഇതര തടസ്സങ്ങള്‍ വ്യാപാരത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ഗോയല്‍
  • സന്തുലിതമായ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കും
;

Update: 2024-12-20 09:15 GMT
വ്യാപാര തടസങ്ങള്‍ പരിഹരിക്കണമെന്ന്   യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ
  • whatsapp icon

യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിപണികളില്‍ ആഭ്യന്തര വ്യവസായം നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യൂറോപ്യന്‍ കമ്മീഷണര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി മരോസ് സെഫ്കോവിച്ചും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. കൂടിക്കാഴ്ചയില്‍ നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയും ഇരു കൂട്ടരും വിലയിരുത്തി.

താരിഫ് ഇതര തടസ്സങ്ങള്‍ വ്യാപാരത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് മന്ത്രി ഗോയല്‍ പ്രസ്താവിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞതായും വാണിജ്യ മന്ത്രാലയം പറഞ്ഞു.

സന്തുലിതവും തുല്യവും പരസ്പര പ്രയോജനകരവുമായ എഫ്ടിഎ പര്യവേക്ഷണം ചെയ്യാന്‍ ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവന പറയുന്നു.

ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം, എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ചര്‍ച്ചകള്‍ക്ക് വാണിജ്യപരമായി പ്രാധാന്യമുള്ളതുമായ കരാര്‍ പൂര്‍ണതയിലെത്തിക്കുന്നതിന് തന്ത്രപരമായ രാഷ്ട്രീയ മാര്‍ഗനിര്‍ദേശം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. 

Tags:    

Similar News