അടിസ്ഥാന വികസന പദ്ധതികള്‍ക്ക് എഡിബി വായ്പ

  • 500 മില്യണ്‍ ഡോളറിന്റെ വായ്പയാണ് എഡിബി നല്‍കുക
  • കണക്റ്റിവിറ്റി, നഗര പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകള്‍ക്കായി തുക ചെലവഴിക്കും

Update: 2024-12-24 03:11 GMT

രാജ്യത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹരിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പിന്തുണയ്ക്കാന്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും എഡിബിയും 500 മില്യണ്‍ ഡോളര്‍ (ഏകദേശം 4,250 കോടി രൂപ) വായ്പയില്‍ ഒപ്പുവച്ചു.

കരാറില്‍ ഒപ്പുവെച്ചത് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ജൂഹി മുഖര്‍ജിയും എഡിബിയുടെ കണ്‍ട്രി ഡയറക്ടര്‍ മിയോ ഓക്കയുമാണ്.

''കണക്റ്റിവിറ്റി, ഊര്‍ജ പരിവര്‍ത്തനം, നഗര പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് ദീര്‍ഘകാല മൂലധനം നല്‍കാന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡിനെ (ഐഐഎഫ്‌സിഎല്‍) എഡിബി ധനസഹായം സഹായിക്കും,'' ഓക്ക പറഞ്ഞു.

പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിന്, അന്തര്‍ലീനമായ മേഖലകളിലെ അപകടസാധ്യതകളും വിപണി അസമത്വങ്ങളും പരിഹരിക്കുന്നതിന് ലിയ സ്വകാര്യ മൂലധന നിക്ഷേപം രാജ്യത്തിന് ആവശ്യമാണ്.

സ്ട്രാറ്റജിക് ഡെവലപ്മെന്റ് ഫിനാന്‍സ് സ്ഥാപനം എന്ന നിലയില്‍, ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഐഐഎഫ്സിഎല്‍ അനുയോജ്യമാണ്. എഡിബി അതിന്റെ പ്രവര്‍ത്തനപരവും റിസ്‌ക് മാനേജ്‌മെന്റ് ശേഷിയും വികസിപ്പിക്കുന്നതിന് വര്‍ഷങ്ങളായി ഐഐഎഫ്‌സിഎല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ ഹരിതവും മികച്ചതുമായ രീതികള്‍ സംയോജിപ്പിക്കുന്നതിന് ഐഐഎഫ്സിഎല്ലിന്റെ ശേഷി ഈ പ്രോജക്റ്റ് വര്‍ദ്ധിപ്പിക്കും. ഒരു സുസ്ഥിരതാ യൂണിറ്റും പരിസ്ഥിതി ചട്ടക്കൂടും പദ്ധതികളുടെ റേറ്റിംഗ് വിലയിരുത്തുന്നതിനുള്ള സ്‌കോറിംഗ് രീതിയും സ്ഥാപിക്കും.

Tags:    

Similar News