സ്വര്‍ണത്തിന്റെ മറവില്‍ നിശബ്ദമായി കുതിച്ച് വെള്ളി ഇറക്കുമതി

  • കഴിഞ്ഞ കുറച്ച് മാസങ്ങളായി അമിതമായ ഇറക്കുമതിയാണ് നടന്നത്,
  • യുഎഇയില്‍ നിന്നാണ് ഈ വര്‍ഷത്തെ ഇറക്കുമതിയുടെ പകുതിയും.
  • വരും മാസങ്ങളില്‍, വെള്ളി ഇറക്കുമതി മന്ദഗതിയിലാകുമെന്നാണ് വിലയിരുത്തല്‍

Update: 2024-05-29 11:53 GMT
trueasdfstory

സ്വര്‍ണത്തിന്റെ പ്രകടനത്തില്‍ നിക്ഷേപകര്‍ വാതുവെപ്പ് നടത്തുമ്പോള്‍, വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യയുടെ വെള്ളി ഇറക്കുമതിയില്‍...

സ്വര്‍ണത്തിന്റെ പ്രകടനത്തില്‍ നിക്ഷേപകര്‍ വാതുവെപ്പ് നടത്തുമ്പോള്‍, വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ ഇന്ത്യയുടെ വെള്ളി ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. 2023 ലെ മൊത്തത്തിലുള്ള ഇറക്കുമതിയെ ഇതിനകം മറികടന്നതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവാണ് നിലവില്‍ ഇന്ത്യ. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ റെക്കോര്‍ഡ് 4,172 മെട്രിക് ടണ്‍ വെള്ളി ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 455 ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം 3,625 ടണ്‍ വെള്ളിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

വ്യാവസായിക, നിക്ഷേപ ആവശ്യകത വെള്ളി ഇറക്കുമതി വര്‍ധിപ്പിക്കുന്നതായാണ് വിപണി വിലയിരുത്തല്‍. കഴിഞ്ഞ ദശകത്തില്‍ വെള്ളിയുടെ വില സ്വര്‍ണ്ണത്തേക്കാള്‍ മികച്ചതായിരുന്നില്ല, എന്നാല്‍ ഈ വര്‍ഷം സ്വര്‍ണ്ണത്തേക്കാള്‍ മികച്ച നേട്ടം കൈവരിക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. പ്രാദേശിക വെള്ളി ഫ്യൂച്ചറുകള്‍ ബുധനാഴ്ച ഒരു കിലോഗ്രാമിന് 96,493 രൂപ (1,158.01 ഡോളര്‍) എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി, 2024-ല്‍ ഇത് വരെ ഏകദേശം 28% ഉയര്‍ന്നു, ഇത് സ്വര്‍ണ വിലയിലെ 14% വര്‍ധനവിനെ മറികടക്കുന്നു.

കുറഞ്ഞ ഇറക്കുമതി തീരുവ പ്രയോജനപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ ഇറക്കുമതിയുടെ പകുതിയും.

ഇന്ത്യ സാധാരണയായി വെള്ളിക്ക് 15 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ 2022-ല്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം, സ്വകാര്യ വ്യാപാരികള്‍ക്ക് ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ച് (IIBX) വഴി വെള്ളി ഇറക്കുമതി ചെയ്യാന്‍ ഒന്‍പത് ശതമാനം തീരുവയും മൂന്ന ശതമാനം അധിക മൂല്യവര്‍ധിത നികുതിയും അനുവദിക്കുന്നുണ്ട്.


Tags:    

Similar News