തൊഴില്‍ ആവശ്യം നിറവേറ്റാന്‍ സമ്പദ് വ്യവസ്ഥയില്‍ അതിവേഗ വളർച്ച വേണം: രഘുറാം രാജന്‍
- പൊതു തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ഉയര്‍ന്ന തൊഴിലില്ലായ്മയും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യയില്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സമ്പദ് വ്യവസ്ഥ എട്ട് ശതമാനമെന്ന അധിക വേഗ വളർച്ചയിലേക്ക് എത്തേണ്ടതുണ്ടെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. നിലവില്‍ സമ്പദ് വ്യവസ്ഥ സ്ഥിരമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറ് ശതമാനം മുതല്‍ 6.5 ശതമാനം എന്ന നിരക്കിലുള്ള ശക്തമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യക്കുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ ആവശ്യമായ തൊഴിലവസരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളർച്ച ഇപ്പോഴും മന്ദഗതിയിലാണെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ചെയ്യേണ്ടതുണ്ട്,' രാജന്‍ പറഞ്ഞു.
ഇന്ത്യയുടെ വിപുലീകരണം മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളേക്കാള്‍ കൂടുതലാണെങ്കിലും, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രാജ്യം മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. മുംബൈ ആസ്ഥാനമായുള്ള ഗവേഷകനായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 10.05 ശതമാനം ആയി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് 70 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമെന്ന് എച്ച്എസ്ബിസി കണക്കുകള്‍ പറയുന്നു. 7.5 ശതമാനം വളര്‍ച്ച നേടിയാലും തൊഴില്‍ പ്രശ്‌നത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ.
അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ഉയര്‍ന്ന തൊഴിലില്ലായ്മയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ പത്തുലക്ഷം സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന വാഗ്ദാനം ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ചൈനയും വിയറ്റ്നാമും ഉള്‍പ്പെടെയുള്ള കാര്യക്ഷമമായ ഉല്‍പ്പാദന രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യ തൊഴിലാളികളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും രാജന്‍ പറഞ്ഞു. ഇന്ത്യ മൂല്യ ശൃംഖലയില്‍ മുന്നേറാന്‍ ശ്രമിക്കുകയാണ്, അത് സംഭവിക്കുന്നതിന്റെ ചില സൂചനകള്‍ നിങ്ങള്‍ കാണുന്നു. ഇന്ത്യയില്‍ 'പൂര്‍ണ്ണമായ സെല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. രാജ്യത്ത് ഐഫോണ്‍ നിര്‍മ്മാണം നടക്കുന്നതിനെ പരാമർശിച്ചുകൊണ്ട് രാജന്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍, ബാലന്‍സ് ഷീറ്റുകള്‍ ക്ലിയര്‍ ചെയ്യല്‍, ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ നിന്നുള്ള ഡിമാന്‍ഡ് എന്നിവയ്ക്ക് ആവശ്യമായ ഉയര്‍ന്ന സര്‍ക്കാര്‍ ചെലവ് വളര്‍ച്ചയെ നയിക്കുന്നു. ചിപ്പ് നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് വലിയ നൂതനത്വമുണ്ട്, ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണ്. യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് സോഫ്റ്റ് ലാന്‍ഡിംഗ് വളരെ ബുദ്ധിമുട്ടാണ്. സമ്പദ് വ്യവസ്ഥവളരെയധികം മന്ദഗതിയിലാകാന്‍ പകുതിയിലേറെ സാധ്യതയുണ്ടെന്നും രാജന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.