ഇന്ത്യന്‍ ഇക്വിറ്റികളിലേക്കുള്ള എഫ്‍ഡിഐ നിക്ഷേപത്തില്‍ കുത്തനേ ഇടിവ്
- എഫ്‍ഡിഐ നിക്ഷേപങ്ങളുടെ പിന്‍വലിക്കല്‍ കൂടി
- ഏറ്റവുമധികം നിക്ഷേപം എത്തിച്ചത് സിംഗപ്പൂര്‍, ജപ്പാന്‍
ഇന്ത്യന്‍ ഓഹരികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‍ഡിഐ) നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കുത്തനേയുള്ള ഇടിവ് നേടുന്നു. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവിലെ 2204 കോടി ഡോളറിൽ നിന്ന് എഫ്‍ഡിഐ ഇക്കഴിഞ്ഞ ഏപ്രിൽ-ജൂലൈ കാലയളവില്‍ 1390 കോടി ഡോളറായി കുറഞ്ഞു. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതാവസ്ഥകളും യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നതും ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളിലേക്കുള്ള എഫ്‍ഡിഐ വരവ് കുറച്ചു.
മൊത്തം എഫ്‍പിഐ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കലുകള്‍ കിഴിച്ചതിനു ശേഷമുള്ള അറ്റ എഫ്‍പിഐ, 2022 ഏപ്രിൽ-ജൂലൈ മാസങ്ങളിലെ 17.28 ബില്യൺ ഡോളറിൽ നിന്ന് 2023 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 5.70 ബില്യൺ ഡോളറായി കുറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലേക്കുള്ള മൊത്തം എഫ്‍ഡിഐ 2023 ഏപ്രിൽ-ജൂലൈ കാലയളവിൽ 22.0 ബില്യൺ ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 29.6 ബില്യൺ ഡോളറായിരുന്നു.
ആർബിഐയുടെ സെപ്റ്റംബര്‍ ബുള്ളറ്റിൻ അനുസരിച്ച് ഇന്ത്യയിലെ എഫ്‍ഡിഐകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ 2022 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 8.81 ബില്യൺ ഡോളറിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ നാല് മാസത്തിൽ 13.18 ബില്യൺ ഡോളറായി ഉയർന്നു.
ഇക്വിറ്റികളിലേക്കുള്ള എഫ്‍പിഐ വരവിന്‍റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും മാനുഫാക്ചറിംഗ്, സാമ്പത്തിക സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ, കമ്പ്യൂട്ടർ സേവനങ്ങൾ, വൈദ്യുതി, മറ്റ് ഊർജ്ജ മേഖലകൾ എന്നിവയിലേക്കാണ്. സിംഗപ്പൂർ, ജപ്പാൻ, നെതർലാൻഡ്‌സ്, യുഎസ്, മൗറീഷ്യസ് എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഇക്കാലയളവിലെ എഫ്‍ഡിഐ നിക്ഷേപത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം പങ്കുവഹിച്ചു.