ആഭ്യന്തര വകുപ്പിന് 2.19 ലക്ഷം കോടി

  • കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നവീകരിക്കുന്നതിന് വിഹിതം ഉയര്‍ത്തി
  • നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സെസന്‍സസ് നടക്കാന്‍ സാധ്യത കുറവ്

Update: 2024-07-24 03:53 GMT

ഇന്റലിജന്‍സ് ബ്യൂറോ (ഐബി), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവയുടെ പരിശീലനത്തിലും ഗവേഷണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് ബജറ്റ് രേഖകള്‍. ഇതിനായി വകയിരുത്തിയ തുകയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ഇടക്കാല ബജറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച 2.02 ലക്ഷം കോടിയില്‍നിന്ന് 2.19 ലക്ഷം കോടി രൂപയായാണ് തുക ഉയര്‍ത്തിയത്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഇടക്കാല ബജറ്റിലെ വിഹിതത്തേക്കാള്‍ 17,000 കോടി രൂപ അധികമാണിത്.

കൂടാതെ, കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) നവീകരിക്കുന്നതിനും നാഷണല്‍ ഫോറന്‍സിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ വിഹിതത്തെ അപേക്ഷിച്ച് 27 മടങ്ങ് ഉയര്‍ത്തി.

2021-ല്‍ നടക്കുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന സെന്‍സസിനുള്ള ബജറ്റ് വിഹിതം 1,309 കോടി രൂപയാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ എസ്റ്റിമേറ്റ് വിഹിതമായ 1,564 കോടിയേക്കാള്‍ കുറവായിരുന്നു ഇത്. നടപ്പുസാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിന് കഴിയുമോയെന്ന് വ്യക്തമല്ല.

ബിസിനസ് ചെയ്യാനുള്ള എളുപ്പവും സംരംഭകത്വവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനം പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധതയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് വിലയിരുത്തലുണ്ട്.

Tags:    

Similar News