എംടിഎന്‍എല്‍ നു Q3-ൽ 659 കോടി രൂപയുടെ നഷ്ടം

പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) ന്റെ നഷ്ടം വര്‍ധിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത നഷ്ടം 659.28 കോടി രൂപയായാണ് വര്‍ധിച്ചത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 637.78 കോടി രൂപയായിരുന്നു. എംടിഎന്‍എല്‍ന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 2020 ഡിസംബര്‍ പാദത്തിലെ 360.49 കോടി രൂപയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ ഏകദേശം 16 ശതമാനം കുറഞ്ഞ് 303.56 കോടി രൂപയായി.

Update: 2022-02-15 07:45 GMT

പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) ന്റെ നഷ്ടം വര്‍ധിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത നഷ്ടം 659.28 കോടി രൂപയായാണ് വര്‍ധിച്ചത്.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 637.78 കോടി രൂപയായിരുന്നു. എംടിഎന്‍എല്‍ന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 2020 ഡിസംബര്‍ പാദത്തിലെ 360.49 കോടി രൂപയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ ഏകദേശം 16 ശതമാനം കുറഞ്ഞ് 303.56 കോടി രൂപയായി.

Tags:    

Similar News