കേരളം ടൂറിസത്തിന് ഇനി സ്ത്രീ സൗഹൃദ ആപ്പ്

  • ആപ്പിലൂടെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു

Update: 2023-06-14 04:15 GMT

കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പൂര്‍ണ്ണമായും സ്ത്രീ സൗഹൃദമാകുന്നു. ഇതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. രാജ്യത്തെ തന്നെ ആദ്യത്തെ ഉദ്യമമാണിതെന്ന പ്രത്യേകതയും ആപ്പിനുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. കൂടാതെ വനിതകളായ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ വിവരങ്ങളും ആപ്പ് വഴി ലഭ്യമാകും. സ്ത്രീ സൗഹൃദ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പാക്കേജുകള്‍, അംഗീകൃത വനിത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ്ബോട്ടുകള്‍, ക്യാമ്പിംഗ് സൈറ്റുകള്‍, കാരവന്‍ പാര്‍ക്കുകള്‍, ഭക്ഷണശാലകള്‍, ഹെല്‍പ്പ്ലൈന്‍ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് ആപ്പിന്റെ നോഡല്‍ ഏജന്‍സി.

ഒന്നരലക്ഷത്തോളം വനിതകളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

ആപ്പിന് വേണ്ടിയുള്ള വിവരശേഖരണവും റിസര്‍ച്ചും ഉത്തരവാദ്വ ടൂറിസം മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച വനിതകളാണ് വിവരശേഖരണം നടത്തുന്നത്. ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണം, ചിത്രങ്ങള്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. പദ്ധതിക്ക് യു.എന്‍ വിമന്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ പിന്തുണയുണ്ട്.


Tags:    

Similar News