അസ്സല്‍കായം സാമ്പാര്‍ പൊടിയുമായി ഈസ്റ്റേണ്‍
- ഈ വിഭവത്തിന്റെ കാര്യത്തില്‍ ഈസ്റ്റേണ്‍ ആഴത്തില്‍ നടത്തിയ ഗവേഷണഫലമായി സ്വീകരിച്ചതാണ് ചേരുവകളുടെ സവിശേഷതയെ മുന്‍നിര്‍ത്തിയുളള സമീപനം.

ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ രൂചിക്കൂട്ടായ അസ്സല്‍കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, സിഎസ്ഒ ശ്രീനിവാസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചത്.
കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളിലെ സുപ്രധാന വിഭവങ്ങളിലൊന്നായ സാമ്പാറിന്റെ സാംസ്‌ക്കാരികവും അനുഷ്ഠാനപരവുമായുളള സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഈ വിഭവത്തിന്റെ കാര്യത്തില്‍ ഈസ്റ്റേണ്‍ ആഴത്തില്‍ നടത്തിയ ഗവേഷണഫലമായി സ്വീകരിച്ചതാണ് ചേരുവകളുടെ സവിശേഷതയെ മുന്‍നിര്‍ത്തിയുളള സമീപനം.
മാത്രമല്ല സാമ്പാര്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളുടെ ഭാഗമാണെങ്കിലും കേരളത്തിലെ സാമ്പാറിന്റെ വ്യതിരിക്തമായ സവിശേഷത പ്രസിദ്ധമാണ്. കൂടാതെ സദ്യയിലെ സുപ്രധാനമായ വിഭവമെന്ന നിലയിലും ദിവസവുമുളള ഭക്ഷണത്തിന്റെ ഭാഗമെന്ന നിലയിലും മലയാളികള്‍ക്ക് ഴിച്ചുകൂടാനാകാത്ത ഒന്നാണ് സാമ്പാര്‍.
കേരളത്തിന്റെ തനതായ കായം രുചിയും സുഗന്ധവും സവിശേഷമായ നിലയില്‍ ഒത്തുചേരുന്നതാണ് അസ്സല്‍കായം സാമ്പാര്‍ പൊടി. ഏറ്റവും മികച്ച സാമ്പാറിന് ആവശ്യമായ രുചിയും, നിറവും, സുഗന്ധവും പ്രദാനം ചെയ്യുന്നു എന്നതാണ് ഈസ്റ്റേണ്‍ അസ്സല്‍കായം സാമ്പാര്‍ പൊടിയുടെ പ്രത്യകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. വിതരണ ശൃംഖലക്ക് അനുയോജ്യമായ നിലയില്‍ 100, 20 ഗ്രാം പായ്ക്കുകളില്‍ അസ്സല്‍കായം സാമ്പാര്‍ പൊടി ലഭ്യമാകും. ഈസ്റ്റേണിന്റെ പ്രസ്തുത ശ്രേണിയില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുവാന്‍ അസ്സല്‍കായം സാമ്പാര്‍ പൊടി ഉപകരിക്കുമെന്നാണ് കമ്പനി വിലയിരുത്തല്‍.
കേരളത്തിലെ ബ്‌ളെന്‍ഡഡ് സുഗന്ധ വ്യഞ്ജന വിപണിയുടെ 50 ശതമാനത്തിലധികം വിപണിവിഹിതം നിലവില്‍ ഈസ്റ്റേണിനാണ്. ഈസ്റ്റേണിന്റെ ഒരു സുപ്രധാന ഉത്പന്നമായ സാമ്പാര്‍ പൊടിയുടെ മേഖലയില്‍ നൂതനമായ കണ്ടെത്തലുകള്‍ക്കായി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്.