നോര്‍ക്ക വനിതാമിത്ര വഴി 30 ലക്ഷം വരെ വായ്പ
- വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പ നല്കുന്നു
സ്ത്രീകള്‍ക്കായി നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോര്‍ക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പ നല്കുന്നു.
വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശനിരക്കിലുള്ള വായ്പയ്ക്ക് ആദ്യ നാലുവര്‍ഷം നോര്‍ക്ക റൂട്ട്സിന്റെ മൂന്ന് ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശനിരക്കില്‍ വനിതാസംരംഭകര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് വനിതാമിത്ര പദ്ധതിയുടെ സവിശേഷത. വനിതാവികസന കോര്‍പ്പറേഷന്റെ www.kswdc.org വഴി അപേക്ഷിക്കാം.
വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരില്‍ വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം ലഭ്യമാണ്.