തിങ്ക് വൈസ് ഗോ ഗ്ലോബല്‍ ആശയവുമായി കൊച്ചിയിൽ ഐടിസിസി ബിസിനസ് കോണ്‍ക്ലേവ്
ഐടിസിസി ചെയര്‍മാന്‍ അബ്ദുല്‍ കരിം മറ്റു ഡയറക്ടര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അശോക് കുമാര്‍, കെ വി കൃഷ്ണകുമാര്‍, പ്രണവ് കെ, നിസാര്‍ ഇബ്രാഹിം, അമല്‍ രാജ്, സുരേഷ് കെ, ഷൈജു കാരയില്‍, നഈം ഇക്ബാല്‍, അജ്മല്‍ പരോര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
കൊച്ചി: ഇന്‍ഡോ ട്രാന്‍സ്വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സഘടപ്പിച്ച ഐടിസിസിബിസിനസ് കോണ്‍ക്ലേവിലെ ആശയം 'തിങ്ക് വൈസ് ഗോ ഗ്ലോബല്‍' എന്നതായിരുന്നു. ഇന്ത്യക്കു അകത്തും പുറത്തും ഉള്ള നിരവധി ബിസിനസ്‌കാര്‍ പങ്കെടുത്ത ഈ ചടങ്ങ് മോഹന്‍ജി ഫൌണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ജി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് ഗുരു ടൈഗര്‍ സന്തോഷ് നായര്‍ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രോഗ്രാമിനോട് അനുബന്ധിച്ച് മോഹന്‍ജി, സന്തോഷ് നായര്‍, ടെന്നി തോമസ് വട്ടക്കുന്നേല്‍, ഷീലാ സുധാകരന്‍, സനില്‍ എബ്രഹാം എന്നിവര്‍ നേരിട്ടും ഡോ. രാധാകൃഷ്ണപിള്ള, അജു ജേക്കബ് എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
ബിസിനസിന്റെ ഭാവിയെ കുറിച്ച് ഒരു പാനല്‍ ഡിസ്‌കഷന്‍ നടത്തുകയുണ്ടായി. അതിനു ശേഷം നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുകളില്‍ അനവധി പുതിയ ബിസിനസ് ആശയങ്ങള്‍ ഉടലെടുത്തു . ഇതിനോട് അനുബന്ധിച് ഐടിസിസി ബിസിനസ് എക്‌സലെന്‍സ് 2023 അവാര്‍ഡുകള്‍ വിതരണം ചെയ്തു .
ഡോ. അഡ്വ. സംസുദീന്‍, സലിം ഇമേജ് മൊബൈല്‍സ്, ഇളവരശി പി ജയകാന്ത്, ടി ആര്‍ ശംസുദ്ധീന്‍, ഷഹദ് എ കരിം എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
ഐടിസിസി ചെയര്‍മാന്‍ അബ്ദുല്‍ കരിം മറ്റു ഡയറക്ടര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അശോക് കുമാര്‍, കെ വി കൃഷ്ണകുമാര്‍, പ്രണവ് കെ, നിസാര്‍ ഇബ്രാഹിം, അമല്‍ രാജ്, സുരേഷ് കെ, ഷൈജു കാരയില്‍, നഈം ഇക്ബാല്‍, അജ്മല്‍ പരോര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.