ബൈ ബൈ, ബോഗി വോഗി: മുംബൈയിലെ ആദ്യ റെസ്റ്റോറന്റ് ഓണ്‍ വീല്‍സ് അടച്ചുപൂട്ടുന്നു

  • ബോഗി വോഗിക്ക് മുംബൈ നഗരത്തില്‍ നിരവധി ആരാധകരുണ്ട്
  • പത്ത് ടേബിളുകളിലായി ഒരേസമയം 40 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ബോഗി വോഗിയിലുണ്ട്
  • റെയില്‍വേയെ കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പരാമര്‍ശിക്കുന്ന കൊളാഷുകള്‍ ഇവിടെയുണ്ട്

Update: 2023-06-23 11:15 GMT

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിന്റെ പ്ലാറ്റ്‌ഫോം 18 സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഉറപ്പായും ചക്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന റെസ്റ്റോറന്റ് (restaurant on wheels) കണ്ടു കാണും.

സിറ്റി ഓഫ് ഡ്രീംസ് എന്നറിയപ്പെടുന്ന മുംബൈ നഗരത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും പ്രശസ്തവുമായ ഭക്ഷണശാലയാണത്. 2021 ഒക്ടോബറിലാണ് ബോഗി വോഗി (Bogie-Wogie) എന്ന പേരില്‍ റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. റെയില്‍-കാര്‍ തീം ആണ് റെസ്റ്റോറന്റിന്റെ പ്രധാന ആകര്‍ഷണം.

ഏറെ ജനകീയമായ ഈ ഭക്ഷണശാല സെന്‍ട്രല്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഈ വര്‍ഷം ഒക്ടോബറില്‍ അടച്ചുപൂട്ടുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് നവീകരിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്. ഈ വര്‍ഷം ബോഗി വോഗി അടച്ചുപൂട്ടുമെങ്കിലും

സമീപസ്ഥലത്ത് ഇതേ മാതൃകയിലൊരു ഭക്ഷണശാല പുതുതായി ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്. ദാദറിലോ, ലോക്മാന്യതിലക് ടെര്‍മിനസിലോ ബോഗി വോഗി സ്ഥാപിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്.

ബോഗി വോഗിക്ക് മുംബൈ നഗരത്തില്‍ നിരവധി ആരാധകരുണ്ട്. ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തോടുള്ള സ്‌നേഹം തന്നെ അനുദിനം വര്‍ധിക്കുകയാണ്. ഓരോ മാസവും ആയിരക്കണക്കിന് വരുന്ന ആരാധകരാണ് റെയില്‍ തീം അടിസ്ഥാനമാക്കിയ ഈ റെസ്റ്റോറന്റ് സന്ദര്‍ശിക്കാനെത്തുന്നത്. പ്രതിമാസം 6,500-7,000 സന്ദര്‍ശകര്‍ ബോഗി വോഗി ഭക്ഷണശാലയിലെത്തുന്നു.

പത്ത് ടേബിളുകളിലായി ഒരേസമയം 40 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ബോഗി വോഗിയിലുണ്ട്. റെയില്‍ തീം മാത്രമല്ല, ഇവിടെ വിളമ്പുന്ന വിഭവങ്ങളും സ്വാദിഷ്ടമാണ്. യാത്രക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരൊക്കെ ബോഗി വോഗിയിലെ സ്ഥരിം കസ്റ്റമേഴ്‌സാണ്. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നുണ്ട്.

നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ സെര്‍വ് ചെയ്യുന്നുണ്ട്.

പുതുക്കിയെടുത്ത പഴയ റെയില്‍വേ കോച്ചിനുള്ളിലാണ് ഈ ഭക്ഷണശാല സജ്ജീകരിച്ചിരിക്കുന്നത്. വര്‍ണ്ണാഭമാണ് ഇന്റീരിയര്‍. റെയില്‍വേ തീം നല്‍കിയതിലൂടെ ആളുകളെ ആകര്‍ഷിക്കാനും സാധിച്ചു. റെയില്‍വേയെ കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പരാമര്‍ശിക്കുന്ന കൊളാഷുകള്‍ ഇവിടെയുണ്ട്. ഇതിനു പുറമെ മറ്റ് ഓര്‍മക്കുറിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരിപ്പിടമാകട്ടെ പഴയകാലത്തെ പാന്‍ട്രി കാറുകളെ അനുസ്മരിപ്പിക്കുന്നതുമാണ്.

Tags:    

Similar News