$70 ബില്യണ്‍ ബയ്ബാക്ക് പ്രഖ്യാപിച്ച് ആല്‍ഫബെറ്റ്; വരുമാനം $69.8 ബില്യണിലേക്ക് ഉയര്‍ന്നു

  • ഗൂഗിള്‍ ക്ലൗഡിന്‍റെ വില്‍പ്പന 27% ഉയര്‍ന്നു
  • പരസ്യ വില്‍പ്പനയില്‍ ഇടിവ്
  • പ്രകടനം എസ്റ്റിമേറ്റുകള്‍ക്കു മുകളില്‍
;

Update: 2023-04-26 04:26 GMT
$70 ബില്യണ്‍ ബയ്ബാക്ക് പ്രഖ്യാപിച്ച് ആല്‍ഫബെറ്റ്; വരുമാനം $69.8 ബില്യണിലേക്ക് ഉയര്‍ന്നു
  • whatsapp icon

ക്ലൗഡ് സേവനങ്ങൾക്കായുള്ള ആവശ്യകത വര്‍ധിച്ചതിനൊപ്പം പരസ്യ വിൽപ്പന പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നതിനാൽ ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ ആദ്യ പാദത്തിലെ ലാഭവും വരുമാനവും അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍ക്ക് മുകളിലെത്തി. മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ആൽഫബെറ്റിന്റെ വരുമാനം 69.79 ബില്യൺ ഡോളറിലെത്തി. 68.95 ബില്യൺ ഡോളറായിരുന്നു അനലിസ്റ്റുകളുടെ ശരാശരി പ്രതീക്ഷ

2013ന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ കമ്പനി 15.05 ബില്യൺ ഡോളറിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻ വർഷം സമാന കാലയളവിലിത്  $16.44 ബില്യണായിരുന്നു. ചില ഇനങ്ങള്‍ ഒഴിവാക്കിയുള്ള കണക്കില്‍ ആൽഫബെറ്റ് ഒരു ഷെയറൊന്നിന് $1.17ന്‍റെ വരുമാനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. $70 ബില്യണിന്‍റെ ബയ്ബാക്ക് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഗിള്‍ ക്ലൗഡിന്‍റെ വില്‍പ്പന 27% ഉയര്‍ന്ന് $7.41 ബില്യണില്‍ എത്തിയിട്ടുണ്ട്. ക്ലൗഡ് കംപ്യൂട്ടിംഗിലെ കമ്പനിയുടെ വളര്‍ച്ച ശ്രദ്ധേയമാണെങ്കിലും തങ്ങളുടെ മുഖ്യ എതിരാളികളുമായുള്ള താരതമ്യത്തില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് ഗൂഗിള്‍ ക്ലൗഡ്.

ആൽഫബെറ്റിന്റെ വിൽപ്പനയിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന പരസ്യദാതാക്കൾ അവരുടെ ചെലവിടല്‍ വെട്ടിക്കുറച്ചതിന്‍റെ ഫലമായി പരസ്യ വില്‍പ്പനയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒരു വർഷം മുമ്പുണ്ടായിരുന്ന $ 54.66 ബില്യണില്‍ നിന്ന് $54.55 ബില്യണായി പരസ്യ വില്‍പ്പന ഇടിഞ്ഞു. 2004-ൽ പബ്ലിക് ലിസ്റ്റിംഗിലേക്ക് നീങ്ങിയ ശേഷം നേരിടുന്ന മൂന്നാമത്തെ മാത്രം ഇടിവാണിത്.

സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ചെലവ് ക്രമീകരിക്കല്‍ നടപടികളിലേക്ക് നീങ്ങുമെന്നും 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നും ഗൂഗിള്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News