ജനുവരി കയറ്റുമതി 25.28% ഉയര്‍ന്ന് $34.50 ബില്യണിലെത്തി

ഡെല്‍ഹി: കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. ജനുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കയറ്റുമതി 25.28 ശതമാനം ഉയര്‍ന്ന് 34.50 ബില്യണ്‍ ഡോളറിലെത്തി. എഞ്ചിനീയറിംഗ്, പെട്രോളിയം, രത്ന-ജ്വല്ലറി തുടങ്ങിയ മേഖലകളിലുണ്ടായ മികച്ച മുന്നേറ്റമാണ് കയറ്റുമതിയില്‍ പ്രകടമായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഈ മാസത്തെ വ്യാപാര കമ്മി 17.42 ബില്യണായി ഉയര്‍ന്നിരുന്നു. ഇതേ കാലയളവില്‍ ഇറക്കുമതി 23.54 ശതമാനം വര്‍ധിച്ച് 51.93 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള […]

Update: 2022-02-16 00:15 GMT

ഡെല്‍ഹി: കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. ജനുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കയറ്റുമതി 25.28 ശതമാനം ഉയര്‍ന്ന് 34.50 ബില്യണ്‍ ഡോളറിലെത്തി. എഞ്ചിനീയറിംഗ്, പെട്രോളിയം, രത്ന-ജ്വല്ലറി തുടങ്ങിയ മേഖലകളിലുണ്ടായ മികച്ച മുന്നേറ്റമാണ് കയറ്റുമതിയില്‍ പ്രകടമായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഈ മാസത്തെ വ്യാപാര കമ്മി 17.42 ബില്യണായി ഉയര്‍ന്നിരുന്നു. ഇതേ കാലയളവില്‍ ഇറക്കുമതി 23.54 ശതമാനം വര്‍ധിച്ച് 51.93 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ കയറ്റുമതി 46.73 ശതമാനം വര്‍ധിച്ച് 335.88 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 228.92 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഇത്. ഏപ്രില്‍-ജനുവരി കാലയളവില്‍ ഇറക്കുമതി 62.65 ശതമാനം വര്‍ധിച്ച് 495.75 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 75.87 ബില്യണ്‍ ഡോളറില്‍ നിന്ന് പത്ത് മാസ കാലയളവില്‍ ഇത് 159.87 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.

Tags:    

Similar News