ഡാറ്റാ സെന്ററുകളില്‍ ഫോണ്‍പേ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
മുംബൈ: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ഫോണ്‍പേ, രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 200 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,661 കോടി രൂപ) നിക്ഷേപിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ചാരി പറഞ്ഞു. ഒരു സാമ്പത്തിക സ്ഥാപനത്തെ വിദേശത്ത് ഡാറ്റ സംഭരിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഡാറ്റാ ലോക്കലൈസേഷന്റെ റെഗുലേറ്ററി ആവശ്യകത പോലുള്ള ഘടകങ്ങളാണ് നിക്ഷേപത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാല്‍ ബാക്കി 50 […]
;
മുംബൈ: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ഫോണ്‍പേ, രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 200 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,661 കോടി രൂപ) നിക്ഷേപിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുല്‍ ചാരി പറഞ്ഞു.
ഒരു സാമ്പത്തിക സ്ഥാപനത്തെ വിദേശത്ത് ഡാറ്റ സംഭരിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഡാറ്റാ ലോക്കലൈസേഷന്റെ റെഗുലേറ്ററി ആവശ്യകത പോലുള്ള ഘടകങ്ങളാണ് നിക്ഷേപത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാല്‍ ബാക്കി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിക്ഷേപം ഫോണ്‍പേ പോലൊരു കമ്പനിക്ക് പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ബെംഗളൂരുവിലെ മൂന്ന് സൗകര്യങ്ങളിലും നവി മുംബൈയില്‍ ഔദ്യോഗികമായി തുറന്ന സ്ഥാപനത്തിലുമായി മൊത്തം ശേഷി 14 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് റിലയബിലിറ്റി ഓഫീസറുമായ ബര്‍സിന്‍ എഞ്ചിനീയര്‍ പറഞ്ഞു.
നിലവില്‍, ഫോണ്‍പേ സെക്കന്‍ഡില്‍ 7,000 എന്ന കണക്കില്‍ പ്രതിദിനം 120 ദശലക്ഷം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നുവെന്നും ഇത് വര്‍ഷാവസാനത്തോടെ പ്രതിദിനം 200 ദശലക്ഷമായും അടുത്ത വര്‍ഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി രാഹുല്‍ ചാരി പറഞ്ഞു.