അനധികൃതമായി പണം ശേഖരിച്ചു, സ്വത്തുക്കള്‍ സെബി ലേലത്തിന് വച്ചു

മെഗാ മോള്‍ഡ് ഇന്ത്യ, റീമാക് റിയലിറ്റി ഇന്ത്യ , എന്നീ കമ്പനികളുടെ വസ്തു വകകള്‍ ലേലം ചെയ്യാനൊരുങ്ങി സെബി. പൊതുജനങ്ങളില്‍ നിന്നും അനധികൃതമായി ശേഖരിച്ച പണം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 18 നാണു ലേലം തീരുമാനിച്ചിരുന്നത്. ഈ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ള 4 വസ്തു വകകളാണ് ലേലത്തിന് വക്കുന്നത്. റിസര്‍വ് വില 4 .05 കോടി രൂപ. നാലു വസ്തുക്കളില്‍ മൂന്നെണ്ണവും മെഗാ മോള്‍ഡിന്റെ കീഴിലുള്ളതാണ്. പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റുകള്‍ അടക്കമുള്ളവയാണ് ഇത്. […]

Update: 2022-08-01 06:41 GMT

മെഗാ മോള്‍ഡ് ഇന്ത്യ, റീമാക് റിയലിറ്റി ഇന്ത്യ , എന്നീ കമ്പനികളുടെ വസ്തു വകകള്‍ ലേലം ചെയ്യാനൊരുങ്ങി സെബി. പൊതുജനങ്ങളില്‍ നിന്നും അനധികൃതമായി ശേഖരിച്ച പണം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 18 നാണു ലേലം തീരുമാനിച്ചിരുന്നത്.

ഈ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലുള്ള 4 വസ്തു വകകളാണ് ലേലത്തിന് വക്കുന്നത്. റിസര്‍വ് വില 4 .05 കോടി രൂപ. നാലു വസ്തുക്കളില്‍ മൂന്നെണ്ണവും മെഗാ മോള്‍ഡിന്റെ കീഴിലുള്ളതാണ്. പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റുകള്‍ അടക്കമുള്ളവയാണ് ഇത്. ഓഗസ്റ്റ് 18 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ലേലം ഓണ്‍ലൈനായി നടത്തും.

മെഗാ മോള്‍ഡ്, അനധികൃതമായി 888 കോടി രൂപ സമാഹരിച്ചതായി സെബി കണ്ടെത്തിയിരുന്നു. റെഗുലേറ്ററിയുടെ വ്യവസ്ഥകള്‍ പാലിക്കാതെ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചര്‍ ഇഷ്യൂ ചെയ്താണ് തുക സമാഹരിച്ചത്.

Tags:    

Similar News