സ്വത്ത് ദാനം ചെയ്യാന്‍ ബില്‍ ഗേറ്റ്‌സ്: 2000 കോടി ഡോളറെന്നത് 'ട്രയലോ' ?

വാഷിങ്ടണ്‍: ലോകധനികരുടെ പട്ടികയില്‍ നിന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പേര് എന്നന്നേക്കുമായി പിന്നിലേക്ക് പോകുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോര്‍പ്പറേറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഇതിന് കാരണം ബില്‍ ഗേറ്റ്‌സിന്റെ തീരുമാനം തന്നെയാകുമെന്നതാണ് കൗതുകകരമായ കാര്യം. ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ (2000 കോടി) ഡോളര്‍ സംഭാവന ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇക്കഴിഞ്ഞ 13ന് അദ്ദേഹം ബ്ലോഗില്‍ എഴുതിയിരുന്നു. പ്രതിവര്‍ഷം ഫൗണ്ടേഷന് കൊടുക്കുന്ന സംഭാവന ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ […]

Update: 2022-07-15 07:52 GMT

വാഷിങ്ടണ്‍: ലോകധനികരുടെ പട്ടികയില്‍ നിന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പേര് എന്നന്നേക്കുമായി പിന്നിലേക്ക് പോകുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോര്‍പ്പറേറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഇതിന് കാരണം ബില്‍ ഗേറ്റ്‌സിന്റെ തീരുമാനം തന്നെയാകുമെന്നതാണ് കൗതുകകരമായ കാര്യം. ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ (2000 കോടി) ഡോളര്‍ സംഭാവന ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇക്കഴിഞ്ഞ 13ന് അദ്ദേഹം ബ്ലോഗില്‍ എഴുതിയിരുന്നു.

പ്രതിവര്‍ഷം ഫൗണ്ടേഷന് കൊടുക്കുന്ന സംഭാവന ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഫോര്‍ബ്സ് മാസിക പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 118 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സിന്റെ സമ്പാദ്യം. എന്നാല്‍ ഇതില്‍ നിന്നും 20 ബില്യണ്‍ ഡോളര്‍ ദാനം ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ സമ്പത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.

തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ്, കാലാവസ്ഥ വ്യതിയാനം, യുക്രെയ്ന്‍ യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്‌സ് അഭ്യര്‍ത്ഥിച്ചു. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് ബ്ലുംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പല തവണ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

തന്റെ മുഴുവന്‍ സമ്പത്തും ഭാവിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ബില്‍ ഗേറ്റ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം വമ്പന്‍ കോര്‍പ്പറേറ്റുകള്‍ നട്ടം തിരിയുന്ന സമയത്താണ് ബില്‍ ഗേറ്റ്‌സിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗടക്കമുള്ളവര്‍ ആതുര സേവനത്തിനായി അവരുടെ വരുമാനത്തിന്റെ നല്ലൊരു തുക നീക്കി വെക്കുന്നുണ്ട്.

മസ്‌കും സുക്കര്‍ബര്‍ഗും വിറയ്ക്കുന്നു

2022ലെ ആദ്യ ആറ് മാസങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും ആഗോളതലത്തിലുള്ള 500 ശതകോടീശ്വരന്മാര്‍ക്ക് 1.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്‌കിന് 62 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആറ് മാസത്തിനിടെ ഉണ്ടായത്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 63 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഫേസ്ബുക്ക് സ്ഥാപകന്റെ മൊത്തം ആസ്തിയുടെ പകുതി മൂല്യത്തിന് തുല്യമായ നഷ്ടം വെറും ആറ് മാസം കൊണ്ടുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആഗോളതലത്തില്‍ നേരിടുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ഇവര്‍ക്കും തിരിച്ചടിയാകുന്നത്. ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തിരിച്ചടിയായി.

ബ്ലുംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡ്ക്സ് പ്രകാരം നിലവിലെ ആസ്തി കണക്കാക്കിയാല്‍ ഇലോണ്‍ മസ്‌കാണ് മുന്‍പിലുള്ളത്. 208.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. 129.6 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാമതുള്ളത്. 60 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി.

Tags:    

Similar News