എംഎസ്എംഇ വിപുലീകരണം: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ (എംഎസ്ഇ) ക്ലസ്റ്റര്‍ വിപുലീകരണ പരിപാടിയ്ക്കുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പതിനഞ്ചാം ധനകമ്മീഷന്‍ (2021-26) നടപടികളുമായി ബന്ധപ്പെട്ടാണ് തീരുമാനം. എംഎസ്ഇകളുടെ ഉത്പാദനക്ഷമത, പ്രകടനമികവ് എന്നിവ വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. 'കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍' സ്ഥാപിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോമണ്‍ ഫെസിലിറ്റി സെന്ററുകളുടെ (സിഎഫ്സി) വികസനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രാന്റ് പദ്ധതിയുടെ 70 ശതമാനം, 5 […]

Update: 2022-06-16 04:56 GMT

ഡെല്‍ഹി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ (എംഎസ്ഇ) ക്ലസ്റ്റര്‍ വിപുലീകരണ പരിപാടിയ്ക്കുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പതിനഞ്ചാം ധനകമ്മീഷന്‍ (2021-26) നടപടികളുമായി ബന്ധപ്പെട്ടാണ് തീരുമാനം. എംഎസ്ഇകളുടെ ഉത്പാദനക്ഷമത, പ്രകടനമികവ് എന്നിവ വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. 'കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍' സ്ഥാപിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കും.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോമണ്‍ ഫെസിലിറ്റി സെന്ററുകളുടെ (സിഎഫ്സി) വികസനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രാന്റ് പദ്ധതിയുടെ 70 ശതമാനം, 5 കോടി മുതല്‍ 10 കോടി രൂപയായി പരിമിതപ്പെടുത്തും. വടക്കുകിഴക്കന്‍, മലയോര സംസ്ഥാനങ്ങള്‍, ദ്വീപ് പ്രദേശങ്ങള്‍, തിരഞ്ഞെടുത്ത ജില്ലകള്‍ എന്നിവയാണെങ്കില്‍ പദ്ധതി ചെലവിന്റെ 80 ശതമാനം, 5 കോടി മുതല്‍ 10 കോടി രൂപ വരെ സര്‍ക്കാരിന്റെ ഗ്രാന്റ് ആയിരിക്കും.

ഓഹരി വിപണിയില്‍ നിന്നും സമാഹരിച്ചത് 7,600 കോടി രൂപ

അറുനൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിപണികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 7,600 കോടി രൂപ സമാഹരിച്ചിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കിടയിലും 64 എസ്എംഇകള്‍ ബിഎസ്ഇയില്‍ നിന്നും എന്‍എസ്ഇയില്‍ നിന്നുമായി 2021 ല്‍ 900 കോടി രൂപ സമാഹരിച്ചുവെന്ന് സെബിയുടെ മുഴുവന്‍ സമയ അംഗമായ അനന്ത ബാരുവ പറഞ്ഞു.
'നിലവില്‍ 614 എസ്എംഇകള്‍ കഴിഞ്ഞ വര്‍ഷം ഈ വിപണികളിലൂടെ ഓഹരികള്‍ നേടിക്കഴിഞ്ഞു. അതില്‍ 367 സംരംഭങ്ങള്‍ ബിഎസ്ഇലും, 247 സംരംഭങ്ങള്‍ എന്‍എസ്ഇലുമാണ് പ്രവേശിച്ചത്,' ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ബിഎസ്ഇ യില്‍ 114 എസ്എംഇകളും, എന്‍എസ്ഇ യില്‍ 102 എസ്എംഇകളും പ്രധാന വിപണിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഓഹരി വിപണി നിശ്ചയിക്കുന്ന ചില മാനദണ്ഡങ്ങള്‍ നേടിക്കഴിയുന്ന കമ്പനികള്‍ക്ക് എസ്എംഇ പ്ലാറ്റ്ഫോമില്‍ നിന്നും പ്രധാന വിപണിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. കോവിഡ് കാലത്ത് രണ്ട് വിപണികളും ലിസ്റ്റിംഗിനുള്ള നടപടികള്‍ ലഘൂകരിച്ചിരുന്നു. ഇത് ചെറുകിട കമ്പനികളെ മൂലധനം സമാഹരിക്കുന്നതിന് സഹായിച്ചുവെന്നും അനന്ത ബാരുവ പറഞ്ഞു.

Tags:    

Similar News