കറണ്ട് അക്കൗണ്ട് കമ്മി സ്ഥിരത കൈവരിക്കും- ശക്തികാന്ത ദാസ്
മുംബൈ: കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) സ്ഥിരത കൈവരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാധാരണ ഗതിയിലായ പണമൊഴുക്ക് ആര്‍ബിഐയ്ക്ക് പണ ലഭ്യതയില്‍ സഹായകമാകുമെന്നും ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനുള്ള മികച്ച ശേഷി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി 23 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 2.7 ശതമാനമായി 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കൂടി. ഇത് […]
മുംബൈ: കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) സ്ഥിരത കൈവരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാധാരണ ഗതിയിലായ പണമൊഴുക്ക് ആര്‍ബിഐയ്ക്ക് പണ ലഭ്യതയില്‍ സഹായകമാകുമെന്നും ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാനുള്ള മികച്ച ശേഷി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി 23 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 2.7 ശതമാനമായി 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കൂടി. ഇത് രണ്ടാം പാദത്തില്‍ 9.9 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 1.3 ശതമാനമായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിച്ചത് പ്രധാനമായും ഉയര്‍ന്ന വ്യാപാരക്കമ്മി മൂലമാണ്.
'ഉയര്‍ന്ന കയറ്റുമതി സമ്പദ്വ്യവസ്ഥയുടെ നല്ല അടയാളങ്ങളാണ്. ഉയര്‍ന്ന ഇറക്കുമതിയും ശുഭപ്രതീക്ഷ നല്‍കുന്നു. അതിനര്‍ത്ഥം മൂലധനച്ചെലവും നിക്ഷേപവും നടക്കുന്നതോ നടക്കാന്‍ പോകുന്നതോ ആണ്,' ഗവര്‍ണര്‍ പറഞ്ഞു.
ബാങ്ക് വായ്പയുടെ വിതരണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വളര്‍ന്നുവരുന്ന വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സികളിലൊന്നാണ് ഇന്ത്യന്‍ രൂപയെന്നും ദാസ് പറഞ്ഞു.