സംസ്ഥാനങ്ങള്‍ക്കുള്ള അടുത്ത ഗഢു ഗ്രാന്റ് നല്‍കി

സംസ്ഥാനങ്ങളുടെ വരുമാന കമ്മി നികുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റിന്റെ ഗഢു അനുവദിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി 7,813 കോടി രൂപയാണ് ഇക്കുറി അനുവദിച്ചിട്ടുള്ളത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി മൊത്തം 86,210 കോടി രൂപയാണ് ഗ്രാന്റിന് ശുപാര്‍ശ നല്‍കിയത്. ഇത് 12 തുല്യമാസഗഡുക്കളായി നല്‍കും. ആന്ധ്രപ്രദേശ്, അസം, ഹിമാചല്‍പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. 2022 ജൂണ്‍ […]

Update: 2022-06-07 07:23 GMT

സംസ്ഥാനങ്ങളുടെ വരുമാന കമ്മി നികുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റിന്റെ ഗഢു അനുവദിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി 7,813 കോടി രൂപയാണ് ഇക്കുറി അനുവദിച്ചിട്ടുള്ളത്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി മൊത്തം 86,210 കോടി രൂപയാണ് ഗ്രാന്റിന് ശുപാര്‍ശ നല്‍കിയത്. ഇത് 12 തുല്യമാസഗഡുക്കളായി നല്‍കും.

ആന്ധ്രപ്രദേശ്, അസം, ഹിമാചല്‍പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്.

2022 ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഗഢു അനുവദിക്കുന്നതോടെ, സംസ്ഥാനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ച റവന്യൂ കമ്മി ഗ്രാന്റ് 21,550.25 കോടി രൂപയായി.

Tags:    

Similar News