വിലക്കയറ്റം പ്രതിഫലിച്ചു: എഫ്എംസിജി വ്യവസായത്തില്‍ ഇടിവ്

ഡെല്‍ഹി: വിലക്കയറ്റം ഉപഭോഗത്തെ ബാധിച്ചതിനാല്‍ നാലാംപാദത്തില്‍ എഫ്എംസിജി വ്യവസായത്തിൽ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ നീല്‍സെന്‍ഐക്യു ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇക്കാലയളവില്‍ ഗ്രാമീണ ഇന്ത്യയില്‍ 5.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗ മാന്ദ്യമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് മൂലം എഫ്എംസിജി മേഖലയിലെ ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം നേരിട്ടു. മാത്രമല്ല ഉപഭോഗത്തിലെ ഇടിവ് എല്ലാ സോണുകളിലും പ്രതിധ്വനിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമീണ […]

Update: 2022-06-01 07:30 GMT
ഡെല്‍ഹി: വിലക്കയറ്റം ഉപഭോഗത്തെ ബാധിച്ചതിനാല്‍ നാലാംപാദത്തില്‍ എഫ്എംസിജി വ്യവസായത്തിൽ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ നീല്‍സെന്‍ഐക്യു ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇക്കാലയളവില്‍ ഗ്രാമീണ ഇന്ത്യയില്‍ 5.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗ മാന്ദ്യമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ചെലവ് മൂലം എഫ്എംസിജി മേഖലയിലെ ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം നേരിട്ടു. മാത്രമല്ല
ഉപഭോഗത്തിലെ ഇടിവ് എല്ലാ സോണുകളിലും പ്രതിധ്വനിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമീണ വിപണികളില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 5.3 ശതമാനം ഇടിവോടെയാണ് കഴിഞ്ഞ മൂന്ന് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗ മാന്ദ്യമായത്.
തെക്ക്- വടക്ക് സോണുകളില്‍ അഞ്ച് ശതമാനത്തിലധികം വോളിയം കുറഞ്ഞു. എന്നാല്‍ എഫ്എംസിജി വ്യവസായം 'ഇരട്ട അക്ക വില വളര്‍ച്ച'യുടെ നേതൃത്വത്തില്‍ വര്‍ഷം തോറും 6 ശതമാനം വരുമാന വര്‍ദ്ധനയുണ്ടായി.
രാജ്യത്തെ നഗര വിപണികളേക്കാള്‍ ഉയര്‍ന്ന വില വര്‍ധനവാണ് ഗ്രാമീണ വിപണികളില്‍. (ഗ്രാമീണത്തില്‍ 11.9 ശതമാനം, നഗരങ്ങളില്‍ 8.8 ശതമാനം). മൊത്തത്തിലുള്ള വോളിയം ഇടിവ് വിഭാഗങ്ങളില്‍ വ്യാപിച്ചിരിക്കുന്നു, എന്നാല്‍ ഭക്ഷ്യേതര വിഭാഗത്തില്‍ വ്യാപ്തി വളരെ കൂടുതലാണ്.
നാലാംപാദത്തില്‍ എഫ്എംസിജിയുടെ ഭക്ഷ്യേതര വിഭാഗത്തില്‍ 9.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം ഭക്ഷ്യ വിഭാഗത്തില്‍ 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Similar News