ഇവി ശ്രേണി ആലോചിച്ച് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, തിരിച്ച് വരുമോ പഴയ അംബസിഡർ

ഒരുകാലത്ത് രാഷ്ട്രപതി ഭവന്‍ ഉള്‍പ്പടെയുള്ള ഭരണകേന്ദ്രങ്ങളില്‍ തലയെടുപ്പുള്ള കൊമ്പനെ പോലെ തിളങ്ങി നിന്നിരുന്ന വാഹനം. പിന്നീട് വീടുകളിലേയും ടാക്‌സി സ്റ്റാന്‍ഡുകളിലേയും മിന്നും താരം. രാജകീയ പ്രൗഡി എന്ന വാക്കിന് മറ്റൊരു പദം ഉണ്ടെങ്കില്‍ അത് അംബാസിഡര്‍ എന്നാണെന്ന് ഇന്ത്യയുടെ ചരിത്രം നമുക്ക് പഠിപ്പിച്ച് തരുന്നു. എന്നാലിപ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കുന്ന സംഭവങ്ങള്‍ ഉടന്‍ അരങ്ങേറിയേക്കും എന്ന സൂചനയാണ് വാഹന ലോകത്ത് നിന്നും പുറത്ത് വരുന്നത്. അംബാസിഡറിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുമായി തിരികെ എത്തിയേക്കുമെന്ന സൂചന മാധ്യമ […]

Update: 2022-05-25 06:17 GMT

ഒരുകാലത്ത് രാഷ്ട്രപതി ഭവന്‍ ഉള്‍പ്പടെയുള്ള ഭരണകേന്ദ്രങ്ങളില്‍ തലയെടുപ്പുള്ള കൊമ്പനെ പോലെ തിളങ്ങി നിന്നിരുന്ന വാഹനം. പിന്നീട് വീടുകളിലേയും ടാക്‌സി സ്റ്റാന്‍ഡുകളിലേയും മിന്നും താരം. രാജകീയ പ്രൗഡി എന്ന വാക്കിന് മറ്റൊരു പദം ഉണ്ടെങ്കില്‍ അത് അംബാസിഡര്‍ എന്നാണെന്ന് ഇന്ത്യയുടെ ചരിത്രം നമുക്ക് പഠിപ്പിച്ച് തരുന്നു. എന്നാലിപ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കുന്ന സംഭവങ്ങള്‍ ഉടന്‍ അരങ്ങേറിയേക്കും എന്ന സൂചനയാണ് വാഹന ലോകത്ത് നിന്നും പുറത്ത് വരുന്നത്. അംബാസിഡറിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുമായി തിരികെ എത്തിയേക്കുമെന്ന സൂചന മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ വന്നു കഴിഞ്ഞു. യൂറോപ്യന്‍ ഇവി കമ്പനിയുമായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ചര്‍ച്ചയിലാണെന്നും ധാരണാ പത്രം ഒപ്പിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ആദ്യഘട്ടത്തില്‍ ഇവി ടൂ വീലറുകളും പിന്നീട് ഫോര്‍ വീലറുകളും ഇറക്കിയേക്കും. പശ്ചിമ ബംഗാളിലെ ഉത്തര്‍പാരയിലുള്ള പ്ലാന്റിലാകും വാഹന നിര്‍മ്മാണം നടക്കുക. 2014ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പല പ്ലാന്റുകളും പൂട്ടിയപ്പോള്‍ ഇതും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഫണ്ട് ലഭ്യതയിലെ ഇടിവ് മുതല്‍ ഡിമാന്‍ഡ് കുറഞ്ഞത് വരെ അക്കാലയളവില്‍ അംബാസിഡറിന് തിരിച്ചടിയായി. 1948ല്‍ പശ്ചിമ ബംഗാളില്‍ നിര്‍മ്മാണം ആരംഭിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് 1970കള്‍ ആയപ്പോഴേയ്ക്കും നിരത്തിലെ രാജാവായി മാറിയിരുന്നു. 1980-90 കാലയളവായപ്പോള്‍ മാരുതി 800ന്റെ കടന്നു വരവോടെ അംബാസിഡറിന്റെ ഡിമാന്‍ഡിന് മങ്ങല്‍ ഏറ്റു തുടങ്ങി.

2007 ആയപ്പോഴേക്കും വീണ്ടും തിരിച്ച് വരവ് നടത്താന്‍ കമ്പനി ശ്രമം നടത്തിയിരുന്നെങ്കിലും വന്‍കിട കമ്പനികളുടെ വാഹനങ്ങള്‍ വിപണി കീഴടക്കിയിരുന്നു. 2017ല്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷേ അംബാസിഡറിനെ ഏറ്റെടുത്തിരുന്നു. പിന്നീട് ഇന്ത്യയന്‍ വിപണിയിലേക്ക് അംബാസിഡറിനെ എത്തിക്കാന്‍ പ്യൂഷെ ശ്രമം നടത്തിയിരുന്നങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ കമ്പനിയുമായുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പങ്കാളിത്തം അംബാസിഡറിനെ തിരികെ കൊണ്ടുവരാനാണോ എന്ന് വാഹന ലോകം ചര്‍ച്ച ചെയ്യുന്നത്.

2014ന് ശേഷം കമ്പനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പല പ്ലാന്റുകളിലും പ്രവര്‍ത്തനം നിലയ്ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഇവി വാഹനത്തിന്റെ പിന്‍ബലത്തില്‍ വിപണിയില്‍ വീണ്ടും സാന്നിധ്യമുറക്കാനുള്ള നീക്കലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അംബാസിഡറിന്റെ അതേ മോഡലില്‍ ആണ് കാറുകള്‍ നിര്‍മ്മിക്കുന്നതെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ തിരികെ വരാന്‍ കമ്പനിക്ക് സാധിച്ചേക്കുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിയില്‍ ചുവടുറപ്പിക്കാന്‍ ടാറ്റയും

ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ വി വിപണയില്‍ ടാറ്റ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഇന്ധന വില കുതിച്ചുയരുന്നതാണ് ഇവി വാഹനങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകുന്നതിന് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടാറ്റയ്ക്ക ഇലക്ട്രിക്ക് വാഹന ശ്രേണിയില്‍ ശരാശരി 5,500-6,000 ബുക്കിംഗുകളും ലഭിച്ചു. ആഭ്യന്തര വിപണിയില്‍ നെക്‌സോണ്‍ ഇവി, ടിഗര്‍ ഇവി, എക്‌സ്പ്രസ്-ടി എന്നീ മൂന്ന് ഇവികളാണ് കമ്പനി വില്‍ക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂപ്പെ നിലവാരത്തിലുള്ള എസ്യുവിയും ലക്ഷ്യമിടുന്നുണ്ട്. ലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് വര്‍ദ്ധനവ്, കമ്പനിയുടെ ബുക്കിംങില്‍ പ്രതിഫലിക്കുന്നുണ്ട്. ബുക്കിംഗ് അനുസരിച്ച് കാര്‍ നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍, മാര്‍ച്ചില്‍ 3,300-3,400 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Tags:    

Similar News