മൈക്രോണ്‍ 1,800 എഞ്ചിനീയര്‍മാരെ നിയമിക്കുന്നു

ബംഗളൂരു:  രാജ്യത്ത് മികച്ച വളര്‍ച്ചാ സാധ്യതകള്‍ കാണുന്നുവെന്നും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 1,800 എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സ്റ്റോറേജ് ചിപ്പ് കമ്പനിയായ മൈക്രോണ്‍ അറിയിച്ചു. പുതിയ രൂപകല്‍പ്പനയും നവീകരണവും നയിക്കുന്ന ഒരു മേഖല എന്ന നിലയിലും ഒരു പ്രധാന വിപണി എന്ന നിലയിലും കമ്പനി ഇന്ത്യയില്‍ വളരുന്ന സാഹചര്യം കാണുന്നുവെന്ന് സെമിക്കണ്‍ ഇന്ത്യ 2022 കോണ്‍ഫറന്‍സിലെ വെര്‍ച്വല്‍ പ്രസംഗത്തില്‍, മൈക്രോണ്‍ ടെക്നോളജി പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്റോത്ര പറഞ്ഞു.  അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ടീം […]

Update: 2022-04-30 01:59 GMT
ബംഗളൂരു: രാജ്യത്ത് മികച്ച വളര്‍ച്ചാ സാധ്യതകള്‍ കാണുന്നുവെന്നും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 1,800 എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സ്റ്റോറേജ് ചിപ്പ് കമ്പനിയായ മൈക്രോണ്‍ അറിയിച്ചു. പുതിയ രൂപകല്‍പ്പനയും നവീകരണവും നയിക്കുന്ന ഒരു മേഖല എന്ന നിലയിലും ഒരു പ്രധാന വിപണി എന്ന നിലയിലും കമ്പനി ഇന്ത്യയില്‍ വളരുന്ന സാഹചര്യം കാണുന്നുവെന്ന് സെമിക്കണ്‍ ഇന്ത്യ 2022 കോണ്‍ഫറന്‍സിലെ വെര്‍ച്വല്‍ പ്രസംഗത്തില്‍, മൈക്രോണ്‍ ടെക്നോളജി പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്റോത്ര പറഞ്ഞു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ടീം അംഗങ്ങളുടെ എണ്ണം 5,000 ആയി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മുന്നേറുമ്പോള്‍, 5G, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ പരിവര്‍ത്തനപരമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹെദരാബാദിലെയും ബെംഗളൂരുവിലെയും ടീമുകള്‍ തങ്ങളുടെ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു
Tags:    

Similar News