സബ് സിഡി 80% : സെഡ് സര്‍ട്ടിഫിക്കേഷന്‍ മറക്കണ്ട

ഡെല്‍ഹി : നവീകരിച്ച സുസ്ഥിര സര്‍ട്ടിഫിക്കേഷന്‍ സ്‌കീം (സസ്‌റ്റെയിനബിള്‍ സര്‍ട്ടിഫിക്കേഷന്‍ സ്‌കീം- സെഡ്) കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതോടെ രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇനി മികച്ച പ്രകടനം സാധ്യമായേക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി നാരായണ്‍ റാണേ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംരംഭങ്ങള്‍ 'സീറോ ഡിഫക്ട് സീറോ ഇഫക്ട്' രീതികള്‍ സ്വീകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യം നിര്‍മ്മാണ മേഖലയിലുള്ള എംഎസ്എംഇകള്‍, ശേഷം സേവന രംഗത്തുള്ള എംഎസ്എംഇകള്‍ എന്നിവയ്ക്കാണ് പദ്ധതി വഴി നേട്ടം ലഭിക്കുക. […]

Update: 2022-04-29 04:48 GMT
ഡെല്‍ഹി : നവീകരിച്ച സുസ്ഥിര സര്‍ട്ടിഫിക്കേഷന്‍ സ്‌കീം (സസ്‌റ്റെയിനബിള്‍ സര്‍ട്ടിഫിക്കേഷന്‍ സ്‌കീം- സെഡ്) കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതോടെ രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇനി മികച്ച പ്രകടനം സാധ്യമായേക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി നാരായണ്‍ റാണേ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംരംഭങ്ങള്‍ 'സീറോ ഡിഫക്ട് സീറോ ഇഫക്ട്' രീതികള്‍ സ്വീകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യം നിര്‍മ്മാണ മേഖലയിലുള്ള എംഎസ്എംഇകള്‍, ശേഷം സേവന രംഗത്തുള്ള എംഎസ്എംഇകള്‍ എന്നിവയ്ക്കാണ് പദ്ധതി വഴി നേട്ടം ലഭിക്കുക. മാത്രമല്ല സെഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സംരംഭങ്ങള്‍ക്ക് അനായാസമായി വായ്പ ലഭിക്കുമെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്. ഇന്ത്യയുടെ ജിഡിപിയുടെ (ഗ്രോസ് ഡൊമസ്റ്റിക്ക് പ്രോഡക്ട്) 30 ശതമാനവും എംഎസ്എംഇ മേഖലയില്‍ നിന്നുള്ള സംഭാവനയാണ്.
രാജ്യത്തെ കയറ്റുമതിയുടെ 50 ശതമാനവും എംഎസ്എംഇ മേഖലയില്‍ നിന്നുള്ള സംഭാവനയാണെന്നും നാരായണ്‍ റാണേ ചൂണ്ടിക്കാട്ടി. സെഡ് സര്‍ട്ടിഫിക്കേഷനുള്ള എംഎസ്എംഇകള്‍ക്ക് പാഴ്‌സല്‍ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ഇളവുകള്‍ ലഭിക്കുമെന്നും ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പാ ആവശ്യങ്ങള്‍ക്കുള്‍പ്പടെ മുന്‍ഗണന ലഭിക്കുമെന്നും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തില്‍ നിന്നും അറിയിപ്പുണ്ട്.
മൂന്ന് ലെവലുകള്‍ പ്രധാനം
സെഡ് സര്‍ട്ടിഫിക്കേഷന്‍ സ്‌കീമിന് കീഴില്‍ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സര്‍ട്ടിഫിക്കേഷന്‍ ലെവലുകളാണുള്ളത്. ഓരോന്നിനും അനുസൃതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംരംഭങ്ങള്‍ക്ക് അതാത് സര്‍ട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കാം. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 20 മാനദണ്ഡങ്ങളാണുള്ളത്. മുന്‍പ് ഇത് 50 ആയിരുന്നു.
സെഡ് സര്‍ട്ടിഫിക്കേഷന്‍- സംരംഭങ്ങള്‍ക്കുള്ള ഗുണങ്ങള്‍
1. സെഡ് സര്‍ട്ടിഫിക്കേഷന്‍ ഉള്ള സംരംഭങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കുവാന്‍ യോഗ്യതയുണ്ട്. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 80 %, ചെറുകിട സംരംഭങ്ങള്‍ക്ക് 60 %, ഇടത്തരം സംരംഭങ്ങള്‍ക്ക് 50 % എന്നീ അളവിലാണ് സബ്‌സിഡി ലഭിക്കുക.
2. സ്ത്രീകള്‍, എസ് സി, എസ് ടി വിഭാഗക്കാര്‍ എന്നിവര്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് 10% അധിക സബ്‌സിഡി ലഭിക്കും. വടക്കു കിഴക്കന്‍ മേഖലയിലുള്ളവര്‍ (എന്‍ഇആര്‍), ഹിമാലയന്‍ മേഖലയിലുള്ളവര്‍ , ദ്വീപ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സംരംഭം നടത്തുന്നവര്‍ക്കും ഇത് ബാധകമാണ്.
3. പരമ്പരാഗത വ്യവസായങ്ങള്‍ക്കായുള്ള പുനരുജ്ജീവന ഫണ്ട് പദ്ധതി (എസ്എഫ്‌യുആര്‍ടിഐ), എംഎസ്ഇ ക്ലസ്റ്റര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയില്‍ അംഗമായുള്ള സംരംഭങ്ങള്‍ക്ക് 5 ശതമാനം അധിക സബ്‌സിഡി ലഭ്യമാകും.
4. സെഡ് പ്രതിജ്ഞ എടുക്കുന്ന എംഎസ്എംഇകള്‍ക്ക് 10,000 രൂപ വീതം ലഭിക്കും.
5. സെഡ് സര്‍ട്ടിഫിക്കേഷന് കീഴിലുള്ള എംഎസ്എംഇകള്‍ക്ക് കണ്‍സള്‍ട്ടന്‍സി സപ്പോര്‍ട്ടിനായി 5 ലക്ഷം രൂപ (എംഎസ്എംഇക്ക്) ലഭ്യമാക്കും.
6. സെഡ് സര്‍ട്ടിഫിക്കേഷനുള്ള എംഎസ്എംഇകള്‍ക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി ഇന്‍സെന്റീവുകളും നേടാനാകും. കൂടാതെ എംഎസ്എംഇ കവച് പദ്ധതിക്ക്് കീഴില്‍ സൗജന്യ സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കാനും കഴിയും.
Tags:    

Similar News