എല്‍ഐസി ഐപിഒ: പോളിസിയുമായി ബന്ധിപ്പിച്ചത് 6.5 കോടി പാന്‍ നമ്പറുകള്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഇതുവരെ പോളിസികളുമായി ബന്ധിപ്പിച്ചത് ഏകദേശം 6.5 കോടി പാന്‍ നമ്പറുകള്‍. എല്‍ഐസി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തിരുന്നു.പോളിസി ഉടമകളുടെ വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ അവരുടെ പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ഒരാളുടെ എല്‍ഐസി പോളിസി പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, 2022 ഫെബ്രുവരി 28-നകം പോളിസി ഉടമകളോട് ഇത് ...
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഇതുവരെ പോളിസികളുമായി ബന്ധിപ്പിച്ചത് ഏകദേശം 6.5 കോടി പാന്‍ നമ്പറുകള്‍. എല്‍ഐസി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തിരുന്നു.പോളിസി ഉടമകളുടെ വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ അവരുടെ പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ഒരാളുടെ എല്‍ഐസി പോളിസി പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, 2022 ഫെബ്രുവരി 28-നകം പോളിസി ഉടമകളോട് ഇത് ചെയ്യാന്‍ ഇന്‍ഷുറര്‍ ആവശ്യപ്പെട്ടുമിരുന്നു. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ട് എന്ന് വ്യക്തമല്ല. ഡീമാറ്റ് അക്കൗണ്ടില്ലാതെ ഐപിഒ യില്‍ പങ്കെടുക്കാനാവില്ല.
ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത ധാരാളം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകളുണ്ട്. എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കുന്നതിന്, ഒരാള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ. കൂടാതെ പാന്‍ ലിങ്ക് ചെയ്യാത്ത നിരവധി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകളുമുണ്ട്. ഇത്തരം പോളിസി ഉടമകള്‍ക്ക് എല്‍ഐസി പോളിസി ഉടമകളുടെ വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കാനും എല്‍ഐസി പബ്ലിക് ഓഫറിന്റെ ആനുകൂല്യം ക്ലെയിം ചെയ്യാനും കഴിയില്ല. അതിനാലാണ് എല്‍ഐസി പോളിസി ഉടമകള്‍ അവരുടെ പാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിക്കണെമെന്ന് കമ്പനി ആവശ്യപ്പെട്ടത്.
പാന്‍ കാര്‍ഡ് എല്‍ഐസി പോളിസിയുമായി ലിങ്ക് ചെയ്യുന്നതിന് linkpan.licindia.in/UIDSeedingWebApp/home എന്ന് വെബ് ലിങ്കില്‍ ലോഗിന്‍ ചെയ്ത് ശേഷം നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ അനുസരിച്ചുള്ള ജനനത്തീയതി നല്‍കുക. തുടര്‍ന്ന് ജെന്‍ഡര്‍, ഇമെയില്‍ ഐഡി, പാന്‍ വിശദാംശങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍, പോളിസി നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കുക. ശേഷം ഒടിപി ലഭിക്കുന്ന ഓപ്ഷന്‍ ക്ലിക് ചെയുക. പിന്നീട് മൊബൈലില്‍ ലഭ്യമായ ഒടിപി സമര്‍പ്പിക്കുക. എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്‍ഐസി പോളിസി ഉടമകള്‍ ആദ്യം അവരുടെ എല്‍ഐസി ഇന്ത്യ പാന്‍ രജിസ്ട്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. പാന്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, നല്‍കിയിരിക്കുന്ന സമയപരിധിക്ക് മുമ്പ് പാന്‍ കാര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമായി ലിങ്ക് ചെയ്യുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മെയ് 4 ന് ഇഷ്യു ആരംഭിക്കും.