കിഫ്ബിക്ക് ഹഡ്‌കോയുടെ അംഗീകാരം

അടിസ്ഥാനസൗകര്യ വികസനമേഖലയിലെ മികവിന് കിഫ്ബിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ ഹഡ്‌കോ (ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)യുടെ അംഗീകാരം.ഏപ്രിൽ 25ന് ഡൽഹിയിൽ നടന്ന അമ്പത്തിരണ്ടാമത് ഹഡ്‌കോ സ്ഥാപക ദിനാഘോഷ ചടങ്ങിൽ വച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി  ഹർദീപ് എസ് പുരിയിൽ നിന്ന് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ് ഐപിഎസ് അംഗീകാരം ഏറ്റുവാങ്ങി. നൂതനമായ സംരംഭങ്ങൾ വഴി കേരളത്തിലെ അടിസ്ഥാനസൗകര്യവികസന മേഖലയിൽ ശ്രേഷ്ഠമായ സംഭാവന നൽകിയതിനാണ് കിഫ്ബിയെ ആദരിക്കുന്നതെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാമിന് അയച്ച കത്തിൽ […]

Update: 2022-04-27 01:41 GMT

അടിസ്ഥാനസൗകര്യ വികസനമേഖലയിലെ മികവിന് കിഫ്ബിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ ഹഡ്‌കോ (ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)യുടെ അംഗീകാരം.ഏപ്രിൽ 25ന് ഡൽഹിയിൽ നടന്ന അമ്പത്തിരണ്ടാമത് ഹഡ്‌കോ സ്ഥാപക ദിനാഘോഷ ചടങ്ങിൽ വച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് എസ് പുരിയിൽ നിന്ന് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ് ഐപിഎസ് അംഗീകാരം ഏറ്റുവാങ്ങി.

നൂതനമായ സംരംഭങ്ങൾ വഴി കേരളത്തിലെ അടിസ്ഥാനസൗകര്യവികസന മേഖലയിൽ ശ്രേഷ്ഠമായ സംഭാവന നൽകിയതിനാണ് കിഫ്ബിയെ ആദരിക്കുന്നതെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാമിന് അയച്ച കത്തിൽ ഹഡ്‌കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കമ്രാൻ റിസ്‌വി ഐഎഎസ് വ്യക്തമാക്കി.കിഫ്ബിയുടെ സംരംഭങ്ങളിൽ സഹകരിക്കുന്നതിൽ ഹഡ്‌കോയ്ക്ക് അഭിമാനമുണ്ടെന്നും കത്തിൽ പറയുന്നു.

Tags:    

Similar News