സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 340 കോടി രൂപ ചെലവഴിച്ച് എസ്ജെവിഎന്‍
ഡെല്‍ഹി: കമ്പനി ആരംഭം മുതല്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്ക് (സിഎസ്ആര്‍) കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 340 കോടി രൂപ ചെലവഴിച്ചതായി ജലവൈദ്യുത ഉത്പാദന കമ്പനിയായ എസ്ജെവിഎന്‍ ലിമിറ്റഡ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും പരിപാലനം, സുസ്ഥിരത, പ്രകൃതിദുരന്തങ്ങളില്‍ സഹായം തുടങ്ങിയ വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കം മുതല്‍ 340 കോടി രൂപയിലധികം പൊതുമേഖലാ സ്ഥാപനമായ എസ്‌ജെവിഎന്‍ ചെലവഴിച്ചിട്ടുണ്ടെന്ന് കമ്പനി സിഎംഡി, നന്ദ് ലാല്‍ ശര്‍മ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള...
ഡെല്‍ഹി: കമ്പനി ആരംഭം മുതല്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്ക് (സിഎസ്ആര്‍) കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 340 കോടി രൂപ ചെലവഴിച്ചതായി ജലവൈദ്യുത ഉത്പാദന കമ്പനിയായ എസ്ജെവിഎന്‍ ലിമിറ്റഡ് അറിയിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും പരിപാലനം, സുസ്ഥിരത, പ്രകൃതിദുരന്തങ്ങളില്‍ സഹായം തുടങ്ങിയ വിവിധ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കം മുതല്‍ 340 കോടി രൂപയിലധികം
പൊതുമേഖലാ സ്ഥാപനമായ എസ്‌ജെവിഎന്‍ ചെലവഴിച്ചിട്ടുണ്ടെന്ന് കമ്പനി സിഎംഡി, നന്ദ് ലാല്‍ ശര്‍മ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് പൗരനെന്ന നിലയില്‍ എസ്ജെവിഎന്‍ എല്ലായ്പ്പോഴും മുന്‍നിരയിലാണെന്നും അതിന്റെ പങ്കാളികള്‍ക്കും സമൂഹത്തിനുമായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കൊറോണ വാരിയേഴ്സ് അവാര്‍ഡ്', 'പാര്‍ട്ട്ണേഴ്സ് ഇന്‍ പ്രോഗ്രസ്' എന്നീ വിഭാഗങ്ങളിലായി 13 ാമത് സിഐഡിസി വിശ്വകര്‍മ അവാര്‍ഡ് 2022- എസ്ജെവിഎന് ലഭിച്ചിരുന്നു.