പഴയ പ്രതാപം തിരിച്ചുപിടിക്കാനാവാതെ കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി
കോഴിക്കോട്: 1844 ലാണ് കോംട്രസ്റ്റ് വീവിങ് ഫാക്ടറി കോഴിക്കോട് സ്ഥാപിതമായത്. എന്നാല്‍ നിയമവിരുദ്ധമായി ഈ സ്ഥാപനം 2009 ഫെബ്രുവരി മുതല്‍ അടച്ചുപൂട്ടി. ഫാക്ടറി പൂട്ടിയപ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്‌മെന്റ് വ്യവസ്ഥകള്‍ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞു. അവശേഷിച്ച 107 പേര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നു. തൊഴിലാളികളുടെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയും, സ്ഥലവും ഏറ്റെടുത്ത് 2018 ല്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതോടെ, അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമി അടക്കം മൂന്ന് […]
trueasdfstory
കോഴിക്കോട്: 1844 ലാണ് കോംട്രസ്റ്റ് വീവിങ് ഫാക്ടറി കോഴിക്കോട് സ്ഥാപിതമായത്. എന്നാല്‍ നിയമവിരുദ്ധമായി ഈ സ്ഥാപനം 2009 ഫെബ്രുവരി മുതല്‍...
കോഴിക്കോട്: 1844 ലാണ് കോംട്രസ്റ്റ് വീവിങ് ഫാക്ടറി കോഴിക്കോട് സ്ഥാപിതമായത്. എന്നാല്‍ നിയമവിരുദ്ധമായി ഈ സ്ഥാപനം 2009 ഫെബ്രുവരി മുതല്‍ അടച്ചുപൂട്ടി. ഫാക്ടറി പൂട്ടിയപ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്‌മെന്റ് വ്യവസ്ഥകള്‍ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞു. അവശേഷിച്ച 107 പേര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നു.
തൊഴിലാളികളുടെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയും, സ്ഥലവും ഏറ്റെടുത്ത് 2018 ല്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതോടെ, അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമി അടക്കം മൂന്ന് ഹെക്ടറിലധികം സ്ഥലം സംസ്ഥാന വ്യവസായ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നായിരുന്നു പറഞ്ഞത്.
സ്ഥലം കൈമാറ്റം പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് നെയ്ത്തു ഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി സ്വകാര്യസംരംഭകരായ പ്യൂമിസ് പ്രൊജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസും, 45 സെന്റ് ഭൂമി ഒരു ടൂറിസം സൊസൈറ്റിയും വാങ്ങിയത്. അനധികൃതമായി കൈമാറ്റം ചെയ്ത ഈ സ്ഥലങ്ങള്‍ ഇപ്പോള്‍ കേസിലാണ്.
175 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ അഞ്ഞൂറോളം തറികളുണ്ട്. 2012 ല്‍ കേരള നിയമസഭ പാസാക്കിയ ബില്ലിന് 2018 ഫെബ്രുവരിയില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതുപ്രകാരം 2018 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും ഇറക്കി. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ ബില്ല് നടപ്പിലാക്കിയിട്ടില്ല. കോംട്രസ്റ്റിനെ വ്യവസായ മ്യൂസിയമാക്കി നിലനിര്‍ത്തും എന്നതായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനത്തിലെ (2018) പ്രധാന വ്യവസ്ഥ. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനുള്ള പരിഹാരം കൂടിയാവുമായിരുന്നു ഇത്. പക്ഷേ വിജ്ഞാപനം ഇറങ്ങിയതല്ലാതെ തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല.
"കോമണ്‍വെല്‍ത്ത് വീവിങ് ഫാക്ടറിയിലെ 107 തൊഴിലാളികളും, കെഎസ്‌ഐഡിസി ജീവനക്കാര്‍ ആണെന്നും അവര്‍ക്ക് ശമ്പളത്തിനും, ബത്തകള്‍ക്കും അവകാശമുണ്ടെന്നും ബില്ലില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ ഓര്‍ഡറും ഇത്ര വര്‍ഷമായിട്ടും രേഖകളില്‍ തന്നെയാണ്," കോംട്രസ്റ്റിലെ ജീവനക്കാരനും സമരസമിതിയുടെ ജോയിന്റ് കൺവീനറുമായ ശിവപ്രകാശ് പറയുന്നു. "2014 ല്‍ കെഎസ്‌ഐഡിസി മുഖാന്തിരം പ്രതിമാസം 5,000 രൂപ വീതം തൊഴിലാളികള്‍ക്ക്് അനുവദിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഇപി ജയരാജന്‍ വ്യവസായമന്ത്രി ആയപ്പോള്‍ ഈ ആനുകൂല്യം നിര്‍ത്തിവെച്ചു. എന്നാല്‍ ഹൈക്കോടതി പുനഃസ്ഥാപിക്കാന്‍ ഓര്‍ഡറിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അത് ലഭിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് റിട്ടയര്‍മെന്റ് പ്രായമായ ആളുകള്‍ക്ക് ഈ ആനുകൂല്യം നിഷേധിച്ചു. ഇവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമോ സമാശ്വാസ തുകയോ ലഭിക്കുന്നില്ല," ശിവപ്രകാശ് പറഞ്ഞു.
കോംട്രസ്റ്റ് ഏറ്റെടുക്കലും, കൈമാറ്റവും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് കേരള ഹൈക്കോടതിയില്‍ നിയമവിരുദ്ധമായി ഭൂമി വാങ്ങിയ പാര്‍ട്ടികള്‍ കേസ് കൊടുക്കുകയും അവര്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കുകയും ചെയ്തതുകൊണ്ടാണെന്ന് നിയമസഭയില്‍ എംകെ മുനീര്‍ എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി വ്യവസായമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
കോംട്രസ്റ്റ് കമ്പനി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്നും, കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും, അടച്ചുപൂട്ടിയ കാലയളവിലെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും 107 തൊഴിലാളികളും അര്‍ഹരാണെന്നും കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ വിധി 2017 ല്‍ വന്നിട്ടുണ്ട്. ഈ വിധിയും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.