250 ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് എടിയുഎം
മുംബൈ : ആറു മാസം കൊണ്ട് രാജ്യത്ത് 250 യൂണിവേഴ്‌സല്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുവെന്നറിയിച്ച് എടിയുഎം. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ ഇവി ചാര്‍ജ്ജിംഗ് സൊല്യുഷന്‍ കമ്പനിയാണ് എടിയുഎം. മഹാരാഷ്ട്രയില്‍ 36, തമിഴ്നാട്ടില്‍ 44, തെലങ്കാനയില്‍ 48, ആന്ധ്രാപ്രദേശ് 15, ഉത്തര്‍പ്രദേശില്‍ 15, ഹരിയാനയില്‍ 14, ഒഡീഷയില്‍ 24 എന്നിങ്ങനെയും കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 23 എണ്ണം വീതവും ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളില്‍ വൈദ്യുത […]
മുംബൈ : ആറു മാസം കൊണ്ട് രാജ്യത്ത് 250 യൂണിവേഴ്‌സല്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുവെന്നറിയിച്ച് എടിയുഎം. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ ഇവി ചാര്‍ജ്ജിംഗ് സൊല്യുഷന്‍ കമ്പനിയാണ് എടിയുഎം.
മഹാരാഷ്ട്രയില്‍ 36, തമിഴ്നാട്ടില്‍ 44, തെലങ്കാനയില്‍ 48, ആന്ധ്രാപ്രദേശ് 15, ഉത്തര്‍പ്രദേശില്‍ 15, ഹരിയാനയില്‍ 14, ഒഡീഷയില്‍ 24 എന്നിങ്ങനെയും കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 23 എണ്ണം വീതവും ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
ഈ സംസ്ഥാനങ്ങളില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പനയും വര്‍ധിച്ച് വരികയാണ്. വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം വ്യാപിപ്പിക്കാനും നീക്കമുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹൈദരാബാദിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ കമ്പനി സ്ഥാപിച്ചത്. നിലവില്‍ 4-KW ശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരേ സമയം 12 വാഹനങ്ങള്‍ വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.