സിസിഐ അന്വേഷണത്തോട് പൂർണമായും സഹകരിക്കും: അപ്പോളോ ടയേഴ്സ്

ഡെൽഹി: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അപ്പോളോ ടയേഴ്‌സ്. ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാൻ സിസിഐ ഉദ്യോഗസ്ഥർ ബുധനാഴ്ച അപ്പോളോ ടയറിന്റെ ഓഫീസുകൾ സന്ദർശിച്ചിരുന്നു. മറ്റൊരു ടയർ നിർമ്മാതാക്കളായ സിയറ്റും 'പതിവ് അന്വേഷണത്തിനായി' ആന്റി ട്രസ്റ്റ് റെഗുലേറ്റേഴ്സായ സിസിഐ ഉദ്യോഗസ്ഥരുടെ സന്ദർശനം സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ബിസിനസ്സ് നടത്തിപ്പിൽ ഒരു തെറ്റും നടന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ആന്റി ട്രസ്റ്റ് റെഗുലേറ്ററിന്റെ അന്വേഷണവുമായി ഞങ്ങൾ പൂർണ്ണമായും സഹകരിക്കും. ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയിട്ടുണ്ട്, നിയമങ്ങൾ പാലിച്ചാണ് […]

Update: 2022-03-31 07:24 GMT
ഡെൽഹി: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അപ്പോളോ ടയേഴ്‌സ്. ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാൻ സിസിഐ ഉദ്യോഗസ്ഥർ ബുധനാഴ്ച അപ്പോളോ ടയറിന്റെ ഓഫീസുകൾ സന്ദർശിച്ചിരുന്നു.
മറ്റൊരു ടയർ നിർമ്മാതാക്കളായ സിയറ്റും 'പതിവ് അന്വേഷണത്തിനായി' ആന്റി ട്രസ്റ്റ് റെഗുലേറ്റേഴ്സായ സിസിഐ ഉദ്യോഗസ്ഥരുടെ സന്ദർശനം സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ബിസിനസ്സ് നടത്തിപ്പിൽ ഒരു തെറ്റും നടന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
ആന്റി ട്രസ്റ്റ് റെഗുലേറ്ററിന്റെ അന്വേഷണവുമായി ഞങ്ങൾ പൂർണ്ണമായും സഹകരിക്കും. ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയിട്ടുണ്ട്, നിയമങ്ങൾ പാലിച്ചാണ് കമ്പനി പ്രവർത്തിച്ചതെന്നും തുടർന്നും അങ്ങനെയേ പ്രവർത്തിക്കുള്ളുവെന്നും അപ്പോളോ ടയേഴ്‌സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

Similar News