കേരളത്തിൽ ഒരു ലക്ഷം എംഎസ്എംഇകൾക്കായുള്ള  പദ്ധതി ആരംഭിക്കും

തിരുവനന്തപുരം: അടുത്ത ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. മാർച്ച് 30ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. 'സംരംഭകത്വ വർഷം' ആയി ആചരിക്കുന്ന വരുന്ന സാമ്പത്തിക വർഷത്തിൽ തന്നെ വിവിധ വകുപ്പുകളും ഏജൻസികളും വ്യവസായ വകുപ്പുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ചടങ്ങിൽ 'സംരംഭകത്വ വർഷ'ത്തിന്റെ ലോഗോയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. ചടങ്ങിൽ വ്യവസായ മന്ത്രി […]

Update: 2022-03-28 06:55 GMT
തിരുവനന്തപുരം: അടുത്ത ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. മാർച്ച് 30ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
'സംരംഭകത്വ വർഷം' ആയി ആചരിക്കുന്ന വരുന്ന സാമ്പത്തിക വർഷത്തിൽ തന്നെ വിവിധ വകുപ്പുകളും ഏജൻസികളും വ്യവസായ വകുപ്പുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ചടങ്ങിൽ 'സംരംഭകത്വ വർഷ'ത്തിന്റെ ലോഗോയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
ചടങ്ങിൽ വ്യവസായ മന്ത്രി ശ്രീ പി രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ, രജിസ്ട്രേഷൻ, സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Tags:    

Similar News