ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 1,898.73 കോടി രൂപ; ഗഡ്കരി

ഡെല്‍ഹി: പോയവര്‍ഷം ഗതാഗത നിയമലംഘനങ്ങളുടെ പിഴയിനത്തില്‍ 1,898.73 കോടി രൂപ ഈടാക്കിയതായി കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഏതാണ്ട് 1.98 കോടി നോട്ടീസുകളാണ് അധികൃതര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ കേന്ദ്രീകൃത ഡാറ്റാബേസ് പ്രകാരം 2021ല്‍ 2,15,328 ഓളം  അതിവേഗവും അശ്രദ്ധമായ ഡ്രൈവിംഗുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ രാജ്യത്തുടനീളമുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് 417 കോടി രൂപ വിലമതിക്കുന്ന 40 ലക്ഷം രസീതുകൾ […]

Update: 2022-03-24 08:14 GMT
ഡെല്‍ഹി: പോയവര്‍ഷം ഗതാഗത നിയമലംഘനങ്ങളുടെ പിഴയിനത്തില്‍ 1,898.73 കോടി രൂപ ഈടാക്കിയതായി കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഏതാണ്ട് 1.98 കോടി നോട്ടീസുകളാണ് അധികൃതര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ കേന്ദ്രീകൃത ഡാറ്റാബേസ് പ്രകാരം 2021ല്‍ 2,15,328 ഓളം അതിവേഗവും അശ്രദ്ധമായ ഡ്രൈവിംഗുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ രാജ്യത്തുടനീളമുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് 417 കോടി രൂപ വിലമതിക്കുന്ന 40 ലക്ഷം രസീതുകൾ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവിംഗ് ലൈസന്‍സ് വിതരണം പോലുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴ ചുമത്തുന്നതിനും 2019 ഓഗസ്റ്റ് അഞ്ചിന് മോട്ടോര്‍ വെഹിക്കിള്‍സ് ഭേദഗതി ബില്‍ പാര്‍ലമെൻറ് പാസാക്കിയിരുന്നു.
വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് (റോഡുകളും വാഹനങ്ങളും), എന്‍ഫോഴ്സ്മെന്റ്, എമര്‍ജന്‍സി കെയര്‍ എന്നിവയെ അടിസ്ഥാനമാക്കി റോഡ് സുരക്ഷയുടെ പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രാലയം ഒരു ബഹുവിധ തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
മോട്ടോര്‍ വെഹിക്കിള്‍സ് ഭേദഗതി നിയമം 2019 നടപ്പിലാക്കുന്നതിന് മുമ്പ് 2017 ഫെബ്രുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 31, 2019 വരെ) മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988 പ്രകാരം ട്രാഫിക് ലംഘനങ്ങളുടെ എണ്ണം 13,872,098 ആയിരുന്നു. മോട്ടോര്‍ വെഹിക്കിള്‍സ് ഭേദഗതി നിയമം 2019 ല്‍ നടപ്പിലാക്കിയതിന് ശേഷം 2019 സെപ്റ്റംബര്‍ ഒന്നു മുതല്‍ മുതല്‍ 2022 ഫെബ്രുവരി വരെ കേസുകളുടെ എണ്ണം 48,518,314 ആയി.
Tags:    

Similar News