കൽക്കരി ഉത്പാദനം വർദ്ധിപ്പിച്ച് മഹാനദി കോൾഫീൽഡ്സ്
സമ്പല്‍പുര്‍: കല്‍ക്കരി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ച്, രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദന കമ്പനിയായി മഹാനദി കോള്‍ഫീല്‍ഡ്‌സ് (എംസിഎല്‍) മാറി. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എംസിഎല്‍ 2021-22 വര്‍ഷത്തില്‍ 157 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉത്പാദിപ്പിച്ചത്. ഈ മാസം 12 ന് കമ്പനി 7.62 ലക്ഷം കല്‍ക്കരി ഉത്പാദിപ്പിച്ചിരുന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കല്‍ക്കരി ഉത്പാദനമാണ്. 2020-21 വര്‍ഷത്തെക്കേള്‍ 16 ശതമാനം വര്‍ധനവോടെയാണ് കല്‍ക്കരി ഉത്പാദനം 157.7 […]
;
സമ്പല്‍പുര്‍: കല്‍ക്കരി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ച്, രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദന കമ്പനിയായി മഹാനദി കോള്‍ഫീല്‍ഡ്‌സ് (എംസിഎല്‍) മാറി. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എംസിഎല്‍ 2021-22 വര്‍ഷത്തില്‍ 157 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉത്പാദിപ്പിച്ചത്. ഈ മാസം 12 ന് കമ്പനി 7.62 ലക്ഷം കല്‍ക്കരി ഉത്പാദിപ്പിച്ചിരുന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കല്‍ക്കരി ഉത്പാദനമാണ്. 2020-21 വര്‍ഷത്തെക്കേള്‍ 16 ശതമാനം വര്‍ധനവോടെയാണ് കല്‍ക്കരി ഉത്പാദനം 157.7 ദശലക്ഷം ടണ്ണിലേക്ക് എത്തിയത്.
മഹാനദി കോള്‍ഫീല്‍ഡ്‌സ് രാജ്യത്തിന്റെ ഊര്‍ജ സംരക്ഷണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും. മുന്‍ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ മറികടന്ന് 22 ശതമാനം വളര്‍ച്ചയോടെയാണ് എംസിഎല്‍ 166 ദശലക്ഷം കല്‍ക്കരി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. കൂടാതെ 195 ദശലക്ഷം ക്യുബിക് മീറ്ററിന്റെ അധികഭാരവും 19 ശതമാനം വളര്‍ച്ചയോടെ മറികടക്കാന്‍ കമ്പനിക്കായിയെന്നും അദ്ദേഹം പറഞ്ഞു.