ബജറ്റ് പ്രഖ്യാപനങ്ങള്‍ വേഗത്തിലാക്കാന്‍ വെബിനാര്‍ : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡെല്‍ഹി : ബജറ്റ് പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം വെബിനാര്‍ പരമ്പര നടത്തുന്നു. നാളെ ആരംഭിക്കുന്ന വെബിനാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം ബജറ്റ് പ്രഖ്യാപനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്തുക എന്നത് കൂടിയാണ് വെബിനാറിന്റെ ലക്ഷ്യം. വിവിധ മേഖലകളെ ലക്ഷ്യമിട്ടാണ് വെബിനാര്‍ പരമ്പര നടത്തുന്നതെന്നും ധനമന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വെബിനാറില്‍ പങ്കെടുക്കും. 'സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ധനസഹായം' എന്ന വിഷയത്തിലാണ് […]

Update: 2022-03-06 23:10 GMT

ഡെല്‍ഹി : ബജറ്റ് പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം വെബിനാര്‍ പരമ്പര നടത്തുന്നു. നാളെ ആരംഭിക്കുന്ന വെബിനാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം ബജറ്റ് പ്രഖ്യാപനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്തുക എന്നത് കൂടിയാണ് വെബിനാറിന്റെ ലക്ഷ്യം.

വിവിധ മേഖലകളെ ലക്ഷ്യമിട്ടാണ് വെബിനാര്‍ പരമ്പര നടത്തുന്നതെന്നും ധനമന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വെബിനാറില്‍ പങ്കെടുക്കും. 'സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ധനസഹായം' എന്ന വിഷയത്തിലാണ് നാളെ വെബിനാര്‍ സംഘടിപ്പിക്കുന്നത്. 16 മന്ത്രാലയങ്ങള്‍, നീതി ആയോഗ്, കപ്പാസിറ്റി ബിള്‍ഡിംഗ് കമ്മീഷന്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

 

Tags:    

Similar News