സേവന കയറ്റുമതി 325 ബില്യൺ ഡോളറിൽ എത്തിയേക്കാം: എസ്ഇപിസി
ഡെൽഹി: സേവനങ്ങൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യകതയും, അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതും സേവന കയറ്റുമതിയിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന് സൂചന. 2022-23 ൽ രാജ്യത്തിന്റെ സേവന കയറ്റുമതി 325 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (എസ്ഇപിസി) ചെയർമാൻ സുനിൽ എച്ച് തലത്തി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2021-22) അവസാനത്തോടെ സേവന കയറ്റുമതി ഏകദേശം 250 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2021-22 ഏപ്രിൽ-ജനുവരിയിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം 209.83 ബില്യൺ […]
ഡെൽഹി: സേവനങ്ങൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യകതയും, അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതും സേവന കയറ്റുമതിയിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന് സൂചന. 2022-23 ൽ രാജ്യത്തിന്റെ സേവന കയറ്റുമതി 325 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (എസ്ഇപിസി) ചെയർമാൻ സുനിൽ എച്ച് തലത്തി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2021-22) അവസാനത്തോടെ സേവന കയറ്റുമതി ഏകദേശം 250 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
2021-22 ഏപ്രിൽ-ജനുവരിയിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം 209.83 ബില്യൺ യുഎസ് ഡോളറാണ്. മുൻവർഷത്തെ 167.45 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 25.31 ശതമാനം വളർച്ചയാണ് ഇത് കാണിക്കുന്നത്.
"കൊവിഡ് ഉടൻ ഇല്ലാതാകുമെന്ന പ്രതീക്ഷയോടെ, ആഗോളതലത്തിൽ എല്ലാത്തരം സേവനങ്ങൾക്കുമുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ 2022-23 ൽ ഞങ്ങൾ വിപണിയിൽ 325 ബില്യൺ യു എസ് ഡോളറാണ് ലക്ഷ്യമിടുന്നത്, ”തലതി പറഞ്ഞു.
പുതിയ വിദേശ വ്യാപാര നയം കയറ്റുമതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഇ ഐ എസ് (Services Exports from India Scheme) ന് ബദൽ പദ്ധതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് DRESS (Duty Remission on Export of Services Scheme) ഉൾപ്പെടെയുള്ള സ്കീമുകൾ നിലവിലുണ്ട്.
പകർച്ചവ്യാധികൾക്കിടയിലും മൊത്തത്തിലുള്ള കയറ്റുമതിയുടെ നിബന്ധനകൾ പാലിച്ച് കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ 90-91 ശതമാനം നിലനിർത്താൻ സേവന മേഖലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി സേവന കയറ്റുമതി 8-9 ശതമാനം വാർഷിക വളർച്ചാ നിരക്കിലാണെന്ന് (CAGR) അദ്ദേഹം പറഞ്ഞു. ലോകത്തിലെ എട്ടാമത്തെ വലിയതും, ഏഷ്യ-പസഫിക് റീജിയനിൽ രണ്ടാമതുമാണ് ഈ മേഖല.
"സേവന കയറ്റുമതിക്ക് പ്രോത്സാഹനം നൽകുന്ന ഒരു സംവിധാനം നമുക്കുണ്ടാകണം," തലത്തി പറഞ്ഞു.