ഇന്ത്യയിൽ സെൻസോഡൈൻ പരസ്യങ്ങൾ നിർത്തലാക്കി സി സി പി എ

ഡൽഹി: വിദേശ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്ന രീതിയിലുള്ള സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിൽ നിർത്തലാക്കാൻ ഉത്തരവായി. ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററായ സി സി പി എ ആണ് ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ (ജി എസ് കെ ) കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രോഡ്‌കാസ്റ്റ്, ഓൺലൈൻ വഴി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും വ്യാപാര രീതിക്കുമെതിരെ നാപ്റ്റോൾ ഓൺലൈൻ ഷോപ്പിംഗ് ലിമിറ്റഡിനെതിരെയും നടപടിക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി എ) ഉത്തരവിട്ടതായാണ് […]

Update: 2022-02-10 05:57 GMT
ഡൽഹി: വിദേശ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്ന രീതിയിലുള്ള സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിൽ നിർത്തലാക്കാൻ ഉത്തരവായി. ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററായ സി സി പി എ ആണ് ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ (ജി എസ് കെ ) കൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.
ബ്രോഡ്‌കാസ്റ്റ്, ഓൺലൈൻ വഴി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും വ്യാപാര രീതിക്കുമെതിരെ നാപ്റ്റോൾ ഓൺലൈൻ ഷോപ്പിംഗ് ലിമിറ്റഡിനെതിരെയും നടപടിക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി എ) ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ സ്വമേധയാ നടപടിയെടുത്ത സി സി പി എ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ (GSK) കൺസ്യൂമർ ഹെൽത്ത്‌കെയറിനെതിരെ ജനുവരി 27 നും നാപ്‌ടോളിനെതിരെ ഫെബ്രുവരി 2 നുമാണ് നടപടിയെടുത്തത്.
Tags:    

Similar News