ഡിസംബറില്‍ ഇന്ത്യയുടെ എണ്ണ ഉത്പാദനത്തില്‍ 2% ഇടിവ്

ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഉത്പാദനം ഇന്ത്യയില്‍ 2021 ഡിസംബറിലും കുറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ എന്‍ ജി സിയുടെ ഉത്പാദനം രണ്ട് ശതമാനത്തോളം ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഡിസംബറിലെ എണ്ണ ഉത്പാദനം 2.51 ദശലക്ഷം ടണ്ണായിരുന്നു. മുന്‍വര്‍ഷം ഡിസംബറില്‍ ഇത് 2.55 ദശലക്ഷം ടണ്ണായിരുന്നു. 2021 നവംബറിനെ അപേക്ഷിച്ച് കൂടുതലാണ് ഡിസംബറിലെ കണക്കുകള്‍. നവംബറില്‍  2.43 ദശലക്ഷം ടണ്ണായിരുന്നു ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ ഒ എന്‍ ജി […]

Update: 2022-01-24 09:52 GMT

ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഉത്പാദനം ഇന്ത്യയില്‍ 2021 ഡിസംബറിലും കുറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ എന്‍ ജി സിയുടെ ഉത്പാദനം രണ്ട് ശതമാനത്തോളം ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

2021 ഡിസംബറിലെ എണ്ണ ഉത്പാദനം 2.51 ദശലക്ഷം ടണ്ണായിരുന്നു. മുന്‍വര്‍ഷം ഡിസംബറില്‍ ഇത് 2.55 ദശലക്ഷം ടണ്ണായിരുന്നു. 2021 നവംബറിനെ അപേക്ഷിച്ച് കൂടുതലാണ് ഡിസംബറിലെ കണക്കുകള്‍. നവംബറില്‍ 2.43 ദശലക്ഷം ടണ്ണായിരുന്നു ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ ഒ എന്‍ ജി സി, പടിഞ്ഞാറന്‍ ഓഫ്‌ഷോര്‍ ഫീല്‍ഡുകളില്‍ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിലെ കാലതാമസം മൂലമാണ് ഡിസംബറില്‍ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ കുറവുണ്ടായത്. എന്നാല്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് 5.4 ശതമാനം കൂടുതല്‍ എണ്ണ ഉത്പാദിപ്പിച്ചു. 2,54,360 ടണ്ണാണ് കമ്പനിയുടെ എണ്ണ ഉത്പാദനം.

രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള എണ്ണ ഉത്പാദനം ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യ 85 ശതമാനവും ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്.

പ്രകൃതി വാതക ഉത്പാദനം ഡിസംബറില്‍ വര്‍ധിച്ച് 2.89 ബില്യണ്‍ ക്യൂബിക് മീറ്റര്‍ (ബി സി എം) ആയി. റിലയന്‍സിന്റെ കെ ജി ഡി-6 ബ്ലോക്കിലെ പുതിയ ഔട്ട്പുട്ട് പ്രകാരമാണ് എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഒ എന്‍ ജി സി 1.75 ബി സി എമ്മില്‍ 5.42 ശതമാനം കുറവ് വാതകമാണ് ഉത്പാദിപ്പിച്ചത്.

 

Tags:    

Similar News