സിറ്റി ഗ്യാസ് ലൈസൻസിംഗ്; നിക്ഷേപം 80,000 കോടി രൂപ കവിയും
സിറ്റി ഗ്യാസ് ലൈസന്‍സിനായി 430 അപേക്ഷകൾ ലഭിച്ചതോടെ ഈ മേഖലയിലെ നിക്ഷേപം 80,000 കോടി രൂപയായി ഉയര്‍ന്നേക്കും. ഏറ്റവും പുതിയ ലൈസന്‍സിംഗ് റൗണ്ടിലെ ലേലത്തില്‍ ജമ്മു, നാഗ്പൂര്‍, പത്താന്‍കോട്ട്, മധുര എന്നിവയുള്‍പ്പെടെ 61 ഭൂമിശാസ്ത്ര മേഖലകളില്‍ (GA) സിറ്റി ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് 80,000 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 11-ാമത് സിറ്റി ഗ്യാസ് ലൈസന്‍സിംഗ് റൗണ്ടില്‍ വാഗ്ദാനം ചെയ്ത 65 മേഖലകള്‍ക്കുള്ള ബിഡ്ഡുകള്‍ ഡിസംബര്‍ 15-ന് ലഭിച്ചതായി പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി […]
സിറ്റി ഗ്യാസ് ലൈസന്‍സിനായി 430 അപേക്ഷകൾ ലഭിച്ചതോടെ ഈ മേഖലയിലെ നിക്ഷേപം 80,000 കോടി രൂപയായി ഉയര്‍ന്നേക്കും. ഏറ്റവും പുതിയ ലൈസന്‍സിംഗ് റൗണ്ടിലെ ലേലത്തില്‍ ജമ്മു, നാഗ്പൂര്‍, പത്താന്‍കോട്ട്, മധുര എന്നിവയുള്‍പ്പെടെ 61 ഭൂമിശാസ്ത്ര മേഖലകളില്‍ (GA) സിറ്റി ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് 80,000 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
11-ാമത് സിറ്റി ഗ്യാസ് ലൈസന്‍സിംഗ് റൗണ്ടില്‍ വാഗ്ദാനം ചെയ്ത 65 മേഖലകള്‍ക്കുള്ള ബിഡ്ഡുകള്‍ ഡിസംബര്‍ 15-ന് ലഭിച്ചതായി പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് അറിയിച്ചു.
19 സംസ്ഥാനങ്ങളും, ഒരു കേന്ദ്രഭരണ പ്രദേശവും അടക്കം 215 ജില്ലകൾ ഉൾപ്പെടുന്നതാണ് 65 മേഖലകള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ 26 ശതമാനവും, അതിന്റെ വിസ്തൃതിയുടെ 33 ശതമാനവും വ്യാപിച്ചു കിടക്കുന്നു.
ഈ സംരംഭം ശക്തമായ ഒരു വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും, ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിനും പ്രധാന പങ്ക് വഹിക്കും. ഇത് 80,000 കോടി രൂപയിലധികം നിക്ഷേപം കൊണ്ടുവരുകയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
നിലവില്‍, ഏകദേശം 27 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളികളിലും ബോര്‍ഡ് അംഗീകരിച്ച 228 ഭൂമിശാസ്ത്ര മേഖലകളുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 53 ശതമാനവും, ജനസംഖ്യയുടെ 70 ശതമാനവും വരുമിത്.
രാജ്യത്തിന്റെ ഊര്‍ജ വിതരണത്തില്‍ പ്രകൃതി വാതകത്തിന്റെ വിഹിതം നിലവിലെ 6.3 ശതമാനത്തില്‍ നിന്ന് 2030 ഓടെ 15 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമാണ് നഗര വാതക വിപുലീകരണത്തിനായുള്ള ഈ നടപടികള്‍.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍, തമിഴ്നാട്ടിലെ മധുര, രാജസ്ഥാനിലെ ബിക്കാനീര്‍, ചുരു ജില്ലകള്‍ എന്നിവയാണ് ലേലത്തിന് വാഗ്ദാനം ചെയ്യുന്ന മേഖലകള്‍. തെലങ്കാനയിലെ നിസാമാബാദ്, തമിഴ്നാട്ടിലെ നീലഗിരി, പശ്ചിമ ബംഗാളിലെ കിഴക്കന്‍ മേദിനിപൂര്‍, ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ എന്നിവയും പട്ടികയിലുണ്ട്.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, ഗുണ്ടൂര്‍, പ്രകാശം ജില്ലകള്‍, അസമിലെ കൊക്രജാര്‍, ധുബ്രി ജില്ലകള്‍, ബിഹാറിലെ ദര്‍ഭംഗ, മധുബാനി, ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ്, കാങ്കര്‍ ജില്ലകള്‍ എന്നിവിടങ്ങളിലും സിറ്റി ഗ്യാസ് ഉടന്‍ ഉറപ്പാക്കും.
ഹിമാചല്‍ പ്രദേശില്‍ കുളു, മാണ്ഡി, കിന്നൗര്‍, ലാഹൗള്‍, സ്പിതി ജില്ലകളെ ഒറ്റ പ്രദേശമായി കൂട്ടിച്ചേര്‍ത്തുകൊണ്ടായിരിക്കപം ലേലം വിളിക്കുക. കൂടാതെ ചമ്പയും, കാന്‍ഗ്രയും ഒന്നിച്ച് മറ്റൊരു ലേല പ്രദേശമാകും.
കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍, കേരളത്തിലെ ഇടുക്കി, കോട്ടയം, മധ്യപ്രദേശിലെ ഹൊഷംഗബാദ്, സാഗര്‍, വിദിഷ ജില്ലകള്‍, മഹാരാഷ്ട്രയിലെ ജല്‍ഗാവ്, അമരാവതി, ഒഡീഷയിലെ കോരാപുട്ട്, പത്താന്‍കോട്ട്, പഞ്ചാബിലെ തര്‍ണ്‍ തരണ്‍, തമിഴ്നാട്ടിലെ തിരുവണ്ണാമലൈ എന്നിവയാണ് ലേലം വിളിക്കാനുള്ള മറ്റ് മേഖലകള്‍.2018 ഓഗസ്റ്റില്‍ സമാപിച്ച 9-ാം റൗണ്ടില്‍ 174 ജില്ലകള്‍ ഉള്‍പ്പടുന്ന 86 മേഖലകള്‍ ലേലത്തിനായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. 124 ജില്ലകള്‍ ഉള്‍പ്പെടുന്ന 50 മേഖലകള്‍ 2019-ല്‍ പത്താം റൗണ്ടില്‍ ലേലത്തിനായി എത്തിയിരുന്നു.