അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ ഇവയാണ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതി, ടോള്‍, മറ്റ് വിവിധയിനം ഫീസുകള്‍ തുടങ്ങിയവയുടെ വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി, ടോള്‍, മറ്റ് ഫീസുകള്‍ തുടങ്ങിയവ നിര്‍ണ്ണയം ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ധനകാര്യ
കമ്മിഷന്‍ പുറപ്പെടുവിക്കുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ നല്‍കിവരുന്നു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് ധനകാര്യ കമ്മീഷനുകളാണ് നിലവില്‍ വന്നിട്ടുള്ളത്. അഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ ഇവയാണ്.

Update: 2022-01-14 01:18 GMT
trueasdfstory

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമായാണ് സംസ്ഥാന ധനകാര്യ...

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമായാണ് സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിലവില്‍
വന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതി, ടോള്‍, മറ്റ് വിവിധയിനം ഫീസുകള്‍ തുടങ്ങിയവയുടെ വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി, ടോള്‍, മറ്റ് ഫീസുകള്‍ തുടങ്ങിയവ നിര്‍ണ്ണയം ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ധനകാര്യ
കമ്മിഷന്‍ പുറപ്പെടുവിക്കുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ നല്‍കിവരുന്നു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് ധനകാര്യ കമ്മീഷനുകളാണ് നിലവില്‍ വന്നിട്ടുള്ളത്. അഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ ഇവയാണ്.

  1. സംസ്ഥാനത്തിന്റെ നികുതി വരുമാന വികേന്ദ്രീകരണം

സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ ഒരു വിഹിതമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൈമാറ്റപ്പെട്ട സ്ഥാപനങ്ങളുടേയും ആസ്തികള്‍, മെയിന്റനന്‍സ് ഫണ്ട് എന്നിവ 5.5 മുതല്‍ 6 ശതമാനം വരെയാണ്. വികസന ഫണ്ട് 11 മുതല്‍ 14.5 ശതമാനമാണ്.

  1. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകള്‍

കഴിഞ്ഞ 20 വര്‍ഷത്തോളമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിയ്ക്കുന്ന നികുതി നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. നികുതി, നികുതിയേതര നിരക്കുകള്‍ കാലാനുസൃത വര്‍ദ്ധനവ് വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. പഞ്ചായത്ത്, മുന്‍സിപ്പല്‍
ആക്ടനുസരിച്ച് ഓരോ 5 വര്‍ഷവും വസ്തു നികുതി നിരക്ക് വര്‍ദ്ധിപ്പിക്കണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന ധനനഷ്ടം നികത്താന്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

പ്രൊഫഷണല്‍ ടാക്സ് നല്‍കേണ്ടവരില്‍ ഒരു ചെറിയ വിഭാഗം മാത്രമാണുള്ളത്. എല്ലാ വിഭാഗക്കാരേയും നികുതി പരിധിയില്‍ കൊണ്ടുവരാന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തണം. ഇപ്പോള്‍ റവന്യു വകുപ്പിന്റെ കീഴില്‍
വരുന്നതും അവര്‍ പിരിയ്ക്കുന്നതുമായ ബില്‍ഡിങ് ടാക്സ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റണം എന്നിവയാണ് കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍.

  1. ഓണറേറിയം വര്‍ദ്ധന

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയ ചുമതലകള്‍ വഹിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് നിലവിലെ പ്രതിമാസ ഓണറേറിയം 200 ശതമാനം
വര്‍ദ്ധിപ്പിക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. മറ്റു ജനപ്രതിനിധികളുടെ ഓണറേറിയം 100 ശതമാനം വര്‍ദ്ധിപ്പിയ്ക്കാനും ശുപാര്‍ശ ചെയ്യുന്നു.

  1. വാര്‍ഷിക പദ്ധതി മെച്ചമാക്കാനുള്ള ശുപാര്‍ശകള്‍

വാര്‍ഷിക പദ്ധതി നടത്തിപ്പ് മോശമായിരുന്നു. അതിന് പ്രധാന കാരണമായി പറയുന്നത് പ്രൊജക്ടുകളുടെ ബാഹുല്യമാണ്. നിലവിലുള്ള പ്രൊജക്ടുകളില്‍ നിന്ന് മൂന്നില്‍ രണ്ടായി കുറയ്ക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. എഞ്ചിനിയറങ് പ്രൊജക്ടുകള്‍ ഒഴികെയുള്ള പ്രൊജക്ടുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നടപ്പിലാക്കണം. ഗ്രാമവാര്‍ഡ് സഭകളെ ശക്തിപ്പെടുത്തുക, പ്രാദേശിക വികസന പ്രശ്നങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിവുള്ളവരെ പങ്കെടുപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയും ശുപാര്‍ശയിലുണ്ട്.

  1. മറ്റു ശുപാര്‍ശകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആസ്തികള്‍ തിട്ടപ്പെടുത്താനും അപ്ഡേറ്റ് ചെയ്യാനുമുള്ള സോഫ്റ്റ്വെയര്‍ കൂടുതല്‍ ഉപയോഗപ്രദമാക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഡിപാര്‍ട്‌മെന്റ് (എല്‍ എസ് ജി ഡി; LSGD) ബജറ്റ് മാനുവല്‍ തയ്യാറാക്കുക എന്നിവ ശുപാര്‍ശ ചെയ്യുന്നു. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രം ബജറ്റ് ഭേദഗതി ചെയ്യുക എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

 

 

Tags:    

Similar News