മ്യൂച്ചൽ ഫണ്ട് മേഖലയിൽ നിക്ഷേപം 40.05 ലക്ഷം കോടി രൂപയായി

  • ഇത്തവണ 7 ശതമാനത്തിന്റെ വർധന
  • ഇക്വിറ്റി, ഹൈബ്രിഡ് പദ്ധതികളിലെ എ യു എം 20,34,533 കോടി രൂപ
  • മാർച്ചിൽ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 6.36 കോടി രൂപ

Update: 2023-04-14 07:30 GMT

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിപണിയിൽ അസ്ഥിരമായ അവസ്ഥയായിരുന്നുവെങ്കിൽ കൂടിയും മ്യൂച്ചൽ ഫണ്ടുകളിലുള്ള നിക്ഷേപത്തിൽ 7 ശതമാനത്തിന്റെ വർധന.

മുൻ സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 37.70 ലക്ഷം കോടി രൂപയിൽ നിന്ന് 40.05 ലക്ഷം കോടി രൂപയായി. ആംഫി പുറത്തു വിട്ട കണക്കു പ്രകാരം, മ്യൂച്ചൽ ഫണ്ട് മേഖലയിലെ അറ്റ കൈകാര്യ ആസ്തി (എ യു എം) 37,56,682.57 കോടി രൂപയിൽ നിന്നും 39,42,031 കോടി രൂപയായി ഉയർന്നു. ശരാശരി കൈകാര്യ ആസ്തി 2022 മാർച്ചിൽ ഉണ്ടായിരുന്ന 37,70,295.79 കോടി രൂപയിൽ നിന്നും 40,04,638 കോടി രൂപയായി വർധിച്ചു.

മൊത്ത കൈകാര്യ ആസ്തിയിൽ, ഇക്വിറ്റി, ഹൈബ്രിഡ് പദ്ധതികളിലെ എ യു എം 20,34,533 കോടി രൂപയും, ശരാശരി എ യു എം 20,45,632 കോടി രൂപയായും ഉയർന്നു. എസ് ഐ പി പദ്ധതികളിലാണ് ഏറ്റവുമധികം നിക്ഷേപം ഉണ്ടായിട്ടുള്ളത്. മാർച്ചിൽ എസ ഐ പി നിക്ഷേപം 14,276.06 കോടി രൂപയായി. ഇതോടെ എസ് ഐ പി നിക്ഷേപത്തിന്റെ മൊത്ത എ യു എം 6,83,296.24 കോടി രൂപയായി. ഇക്വിറ്റി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടിൽ കഴിഞ്ഞ സാമ്പത്തിക വർഷം 2,00,000 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായിട്ടുണ്ട്. പണപ്പെരുപ്പവും മറ്റു ആഗോളാൽ പ്രതിസന്ധികളും മൂലം വിപണി അസ്ഥിരമായിരുന്നുവെങ്കിൽ കൂടിയും നിക്ഷേപകരുടെ എന്നതിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്.

മാർച്ചിൽ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 6.36 കോടി രൂപയായി. പുതിയതായി 21.65 ലക്ഷം അക്കൗണ്ടുകളാണ് രജിസ്റ്റർ ചെയ്തത്.

കൂടാതെ ഈ കാലയളവിൽ ഈ മേഖലയിൽ 43 പുതിയ സ്കീമുകളാണ് അവതരിപ്പിച്ചത്. ഇതിൽ 22 ഓപ്പൺ എൻഡഡ്‌ സ്കീമുകളും, 21 ക്ലോസ്ഡ് എൻഡഡ്‌ സ്കീമുകളും. ഏകദേശം 8,496 കോടി രൂപയാണ് ഇതിൽ നിന്നും സമാഹരിച്ചത്.

Tags:    

Similar News