ഡിസ്‌കൗണ്ട് ബ്രോക്കര്‍ സെറോദ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേക്ക്

  • സ്മാള്‍ കേസുമായി സഹകരിച്ചാണ് സിറോഡാ അസറ്റ് മനനജ്‌മെന്റ് കമ്പനി ആരംഭിക്കുന്നത്.
  • സിഇഒ യായി വിശാല്‍ ജെയിന്‍ ചുമതലയേൽക്കും.
  • ഇൻഡക്സ് ഫണ്ടുകൾ മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Update: 2023-08-12 06:09 GMT

ഡിസ്‌കൗണ്ട് ബ്രോക്കര്‍ സ്ഥാപനമായ സെറോദയ്ക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുവാൻ അന്തിമ അനുമതി ലഭിച്ചതായി സ്ഥാപകന്‍ നിതിന്‍ കാമത്ത് അറിയിച്ചു. വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ സ്മാള്‍ കേസുമായി സഹകരിച്ചാണ് സിറോഡാ അസറ്റ് മനനജ്‌മെന്റ് കമ്പനി ആരംഭിക്കുന്നത്. വിശാല്‍ ജെയിന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേല്‍ക്കും.

ഫണ്ട് ഹൗസ് ലക്ഷ്യമിടുന്നത് ഇന്‍ഡക്‌സ് ഫണ്ടുകള്‍ മാത്രമാണ്. നിക്ഷേപകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ലളിതമായ ഫണ്ടുകളും ഇടിഎഫുകളും സൃഷ്ടിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

2022 സെപ്തംബറില്‍ സെറോദക്ക് എഎംസി സ്ഥാപിക്കുവാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നു. 2021 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിന് അപേക്ഷിച്ച് ഏകദേശം 19 മാസങ്ങള്‍ക്ക് ശേഷമാണ് അനുമതി ലഭിച്ചത്.

2010-ല്‍ 'ഓര്‍ഡറിന് 20 രൂപ ' എന്ന നിലയിലാണ് സെറോദ ബ്രോക്കിംഗ് രംഗത്തേയ്ക്കു കടുന്നുവന്നത്.

സമീര്‍ അറോറയുടെ ഹീലിയോസ് ക്യാപിറ്റലിനും അടുത്തിടെ മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കിവരുന്ന ഹീലിയോസ് ക്യാപിറ്റല്‍ 2021 ഫെബ്രുവരിയിലാണ് സെബിയില്‍ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി അപേക്ഷിച്ചത്.

യൂണിഫി ക്യാപിറ്റല്‍, ആല്‍ഫ ആള്‍ട്ടര്‍നേറ്റീവ്‌സ് ഫണ്ട് അഡൈ്വസേഴ്‌സ്, ഓള്‍ഡ് ബ്രിഡ്ജ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, വിസ്മാര്‍ക്കറ്റ്‌സ് അനലിറ്റിക്‌സ് എന്നീ കമ്പനികളും മ്യൂച്വല്‍ ഫണ്ട് ലൈസന്‍സിനായി റെഗുലേറ്ററുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം, സാമ്പത്തിക സേവന ഗ്രൂപ്പായ ബജാജ് ഫിന്‍സെര്‍വും മ്യൂച്വല്‍ ഫണ്ട് ബിസിനസിലേക്ക് പ്രേവേശിച്ചിരുന്നു.

ജൂലൈ വരെയുള്ള കണക്കനുസരിച്ച്, മ്യൂച്വല്‍ ഫണ്ട് വ്യവസായം മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 46.37 ലക്ഷം കോടി രൂപയാണ്.

Tags:    

Similar News