മുതിര്‍ന്ന പൗരന്മാര്‍ക്ക് മ്യൂച്വല്‍ഫണ്ട് നല്ലതാണോ?

  • റിട്ടേണിന് 100% ഉറപ്പില്ല
  • ഫീസും ചെലവും ശ്രദ്ധിക്കുക
  • നികുതിയിളവില്ല

Update: 2023-05-06 11:00 GMT

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി പലവിധ സമ്പാദ്യ പദ്ധതികളും ഉണ്ട്. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കുന്ന സമ്പാദ്യ പദ്ധതികളാണ് പലരും പരിഗണിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറില്ല. ഈ പ്രായപരിധിയില്‍ വരുന്നവര്‍ക്ക് മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ നല്ലതാണോ? മികച്ച സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായമുണ്ടെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും മ്യൂച്വല്‍ഫണ്ടില്‍ ഒരു കൈനോക്കാമെന്നാണ് ഫിന്‍ഡോക് സ്ഥാപകന്‍ ഹേമന്ദ് സൂദ് പറഞ്ഞു.

റിട്ടയര്‍മെന്റ് കോര്‍പ്പസിന്റെ ഒരു ഭാഗം മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്ന് ഫണ്ട്‌സ്ഇന്ത്യയിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിറാള്‍ മേത്ത പറയുന്നു. സ്‌റ്റോക്കുകള്‍, ബോണ്ടുകള്‍ ,ഇടിഎഫുകള്‍ ,കടപ്പത്രങ്ങള്‍ പോലെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാന്‍ മ്യൂച്വല്‍ഫണ്ടും നിക്ഷേപ പൂളായി ഉപയോഗിക്കാം. എളുപ്പത്തില്‍ സമ്പാദ്യം വര്‍ധിപ്പിക്കാനും ബാങ്ക് ഡപ്പോസിറ്റുകളേക്കാള്‍ മികച്ച റേറ്റ് ലഭിക്കാനുമുള്ള അവസരം മ്യൂച്വല്‍ഫണ്ടുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മ്യൂച്വല്‍ഫണ്ട് എടുത്താലുള്ള ചില കുഴപ്പങ്ങള്‍

ഫീസും ചെലവും

മ്യൂച്വല്‍ഫണ്ടുകളുടെ വലിയൊരു അപാകത വലിയ ഫീസും ചെലവും നല്‍കേണ്ടി വരുന്നുണ്ട് എന്നതാണ്. സാധാരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ ചെലവും ഫീസുമൊന്നും അധികം വരുന്നില്ല. അതുകൊണ്ട് മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ എത്രയാണ് ഫീസും ചെലവും വരുന്നതെന്ന് അറിഞ്ഞിരിക്കണം.

റിട്ടേണിന് നൂറ് ശതമാനം ഉറപ്പില്ല

വിപണി അസ്ഥിരമാണ്. അതുകൊണ്ട് തന്നെ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കില്ല. ചെറിയ കാലയളവില്‍ ഇക്വിറ്റികളില്‍ നിന്നുള്ള റിട്ടേണ്‍ നൂറ്ശതമാനം കൂടിയും കുറഞ്ഞും ഉണ്ടാകും. വിപണിയിലെ ചാഞ്ചാട്ടങ്ങളൊക്കെ ഹ്രസ്വകാലത്തിലേക്കുള്ള മ്യൂച്വല്‍ഫണ്ടുകളെ ബാധിക്കും. റിട്ടയര്‍മെന്റിന് ശേഷമാണ് മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ഫണ്ട് ചേരുന്നത്. അതും വളരെ ചുരുങ്ങിയ കാലയളവിലേക്ക് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ തുകയും ഒറ്റയടിക്ക് മ്യൂച്വല്‍ഫണ്ടുകളില്‍ പാര്‍ക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ദീര്‍ഘകാലത്തിലാണ് പല ഫണ്ടുകളും മികച്ച വരുമാനം നല്‍കുന്നത്.

നികുതിയിളവ്

പല സാമ്പത്തിക പദ്ധതികള്‍ക്കും നികുതിയിളവ് ലഭിക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മ്യൂച്വല്‍ഫണ്ട് സ്‌കീമുകളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ആനുകൂല്യങ്ങളില്ല. ഇത് ഓര്‍മവേണം

മനസിലാക്കാന്‍ ബുദ്ധിമുട്ട്

ചില മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിക്ഷേപ സ്ട്രാറ്റജിയും നഷ്ടസാധ്യതയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ മുതിര്‍ന്ന പൗരന്മാരെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് സാമ്പത്തിക ഉപദേഷ്ടാക്കള്‍ പറയുന്നു. നമ്മള്‍ പണം നിക്ഷേപിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി ആദ്യം മനസിലാക്കിയിരിക്കണം. അല്ലെങ്കില്‍ പണം ഏത് ഫണ്ടില്‍ എത്ര കാലത്തേക്ക് എത്ര ശതമാനം റിട്ടേണിന് നിക്ഷേപിച്ചുവെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.

ഇനി മ്യൂച്വല്‍ഫണ്ടിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ നിക്ഷേപിക്കുമ്പോഴുള്ള ഗുണങ്ങള്‍ നോക്കാം

വൈവിധ്യവത്കരണം

മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളുടെ പ്രധാന ഗുണം നമ്മുടെ നിക്ഷേപങ്ങളുടെ അസറ്റ് ക്ലാസ് വൈവിധ്യവത്കരിക്കാന്‍ സാധിക്കുമെന്നതാണ്. അസറ്റ് ക്ലാസുകള്‍ വൈവിധ്യവത്കരിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.

Tags:    

Similar News